മിൽമയുടെ പത്തനംതിട്ട ഡയറിയിലേക്ക് താഴെപ്പറയുന്ന ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. ഡയറക്ട് ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന തീയതിയിൽ ഇന്റർവ്യൂവിന് ഹാജരാക്കേണ്ടതാണ്.
Age limit
അപേക്ഷകന് പ്രായം 18 വയസ്സ് തികഞ്ഞിരിക്കണം. 40 വയസ്സ് കവിയരുത്. പ്രായം 2024 ജനുവരി 1 അനുസരിച്ച് കണക്കാക്കും. പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കുന്നതാണ്.
Salary
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 24000 രൂപയാണ് ശമ്പളം ലഭിക്കുക.
1. ടെക്നീഷ്യൻ ഗ്രേഡ് II (ബോയിലർ)
ടെക്നീഷ്യൻ ഗ്രേഡ് II (ബോയിലർ) | Details |
---|---|
Boiler Attendant Grade-II (General Category) | 1 (Pathanamthitta Dairy) |
Date & Time | 27.09.2024, 10 AM to 12 PM |
Qualifications |
a) SSLC Passed, NCVT certificate in ITI (Fitter) b) 2nd Class Boiler Certificate c) Second Class Boiler Attendant Certificate (Factories and Boilers Dept.) |
Experience |
a) One year Apprenticeship certificate through RIC b) Two years of experience in a relevant trade in a reputed industry |
2. ടെക്നീഷ്യൻ ഗ്രേഡ് II (ജനറൽ മെക്കാനിക്ക്)
ടെക്നീഷ്യൻ ഗ്രേഡ് II (ജനറൽ മെക്കാനിക്ക്) | Details |
---|---|
Date & Time | 27.09.2024, 1.30 PM to 3.30 PM |
Qualifications | a) SSLC Passed, NCVT certificate in ITI (Fitter) |
Experience |
a) One year Apprenticeship certificate through RIC b) Two years of experience in a relevant trade in a reputed industry |
How to Apply?
താല്പര്യമുള്ളവർ അന്നേദിവസം ഒറിജിനൽ സർട്ടിഫിക്കറ്റുകൾ (വയസ്സ്, ജാതി, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ) ആയതിന്റെ പകർപ്പ് ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
ഇന്റർവ്യൂ സെപ്റ്റംബർ 27 രാവിലെ 10:30 മുതൽ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോൽപാദക യൂണിയൻ ക്ലിപ്തം, പത്തനംതിട്ട ഡയറി, നരിയാപുരം പി.ഒ ഇന്റർവ്യൂവിന് ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ ചെക്ക് ചെയ്യുക.