കൗൺസിലർ (ചൈൽഡ് ലൈൻ)
പ്രതിമാസ ഓണറേറിയം 23,000രൂപ. യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്ന് സോഷ്യൽ വർക്ക് / സോഷ്യോളജി / സൈക്കോളജി / പബ്ലിക് ഹെൽത്ത് / കൗൺസലിംഗ് എന്നിവയിൽ ബിരുദം.
അല്ലെങ്കിൽ കൗൺസലിംഗ് ആൻഡ് കമ്മ്യൂണിക്കേഷനിൽ പിജി ഡിപ്ലോമ. ഗവ./എൻ.ജി.ഒയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം, സ്ത്രീ-ശിശു വികസന മേഖലയിൽ അഭികാമ്യം.കമ്പ്യൂട്ടറുകളിൽ പ്രാവീണ്യം. അടിയന്തിര സഹായ മേഖലകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മുൻഗണന നൽകും.
സൂപ്പർ വൈസർ (ചൈൽഡ് ലൈൻ)
2 ഒഴിവ്. പ്രതിമാസ ഓണറേറിയം 21,000 രൂപ. യോഗ്യത അംഗീകൃത സർവ്വകലാശാലയിൽ നിന്ന് സോഷ്യൽ സയൻസ് വർക്ക്/കമ്പ്യൂട്ടർ/ഇൻഫർമേഷൻ ടെക്നോളജി/കമ്മ്യൂണിറ്റി സോഷ്യോളജി/സോഷ്യൽ സയൻസസ് എന്നിവയിൽ ബി എ ബിരുദം നേടിയിരിക്കണം. പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് കംപ്യൂട്ടറിൽ പ്രാവീണ്യം നേടുന്നതിനുള്ള വെയ്റ്റേജ് എമർജൻസി ഹെൽപ്പ് ലൈനുകളിൽ പ്രവർത്തിച്ച പരിചയമുള്ള ഉദ്യോഗസ്ഥർക്ക് മുൻഗണന നൽകും.
സൂപ്പർ വൈസർ (റെയിൽവ്വേ ചൈൽഡ് ലൈ൯)
ഒരു ഒഴിവ്. അംഗീകൃത സർവ്വകലാശാലയിൽ നിന്ന് സോഷ്യൽ സയൻസ് വർക്ക്/കമ്പ്യൂട്ടർ/ഇൻഫർമേഷൻ ടെക്നോളജി/കമ്മ്യൂണിറ്റി സോഷ്യോളജി/സോഷ്യൽ സയൻസസ് എന്നിവയിൽ ബിഎ ബിരുദം. പരിചയ സമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് കംപ്യൂട്ടറിൽ പ്രാവീണ്യം നേടുന്നതിനുള്ള വെയ്റ്റേജ് എമർജൻസി ഹെൽപ്പ് ലൈനുകളിൽ പ്രവർത്തിച്ച പരിചയമുള്ള ഉദ്യോഗസ്ഥർക്ക് മുൻഗണന നൽകും.
How to Apply?
യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ ഒക്ടോബർ മൂന്നിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ഗ്രൗണ്ട് ഫ്ളോർ, എ3 ബ്ലോക്ക്, സിവിൽ സ്‌റ്റേഷൻ കാക്കനാട് ,എറണാകുളം 682030 വിലാസത്തിൽ അപേക്ഷിക്കണം.
അപേക്ഷകരുടെ എണ്ണം കൂടുതൽ ആണെങ്കിൽ എഴുത്തു പരീക്ഷ നടത്തി ഉദ്യോഗാർഥികളെ ഷോർട്ട് ലിസ്‌റ്റ് ചെയ്‌ത് ഇൻ്റർവ്യൂ നടത്തുന്നതിൻ്റെ അടിസ്‌ഥാനത്തിൽ ആയിരിക്കും നിയമനം. അപേക്ഷകർക്ക് പ്രായം 2024 ജനുവരി 1 ന് 50 വയസ് കഴിയാൻ പാടില്ല. അപൂർണവും വൈകി ലഭിക്കുന്നതുമായ അപേക്ഷകൾ നിരസിക്കപ്പെടുന്നതായിരിക്കും. നിശ്ചിത മാത്യകയിൽ അല്ലാത്ത അപേക്ഷ നിരസിക്കപ്പെടുന്നതാണ്. അപേക്ഷ ഫോം wcd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2959177/ 9946442594/ 8593074879