Kerala Tourism Recruitment 2024 - Apply Offline for Assistant Cook & House Keeping Staff Vacancies

Kerala Tourism Recruitment 2024 - Apply Offline for Assistant Cook & House Keeping Staff Vacancies.Kerala Tourism Department Recruitment 2024
Kerala Tourism Department Recruitment 2024
Kerala Tourism Department Recruitment 2024: ടൂറിസം വകുപ്പിന്റെ കീഴിലുള്ള തൃശ്ശൂർ രാമനിലയം ഗസ്റ്റ് ഹൗസിൽ താഴെ കൊടുത്തിരിക്കുന്ന തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷ കാലയളവിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യതയുള്ള അപേക്ഷകരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.

Notification Overview :Kerala Tourism Recruitment 2024

Organization Name Kerala Tourism Department
Post Name House Keeping Staff, Assistant Cook
Job Type Kerala Govt
Recruitment Type Direct Recruitment
Advertisment No N/A
Vacancies 03
Job Location Thrissur
Salary
Mode of Application Offline
Application Start 2024 ഓഗസ്റ്റ് 21
Last Date 2024 സെപ്റ്റംബർ 9
Official Website https://www.keralatourism.gov.in/

Vacancy Details: Kerala Tourism Recruitment 2024

Kerala Tourism Department Recruitment വിവിധ തസ്തികകളിലായി ആകെ 3 ഒഴിവുകളിലേക്കാണ് കേരള ടൂറിസം വകുപ്പ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
› ഹൗസ് കീപ്പിംഗ് സ്റ്റാഫ് : 2
› അസിസ്റ്റന്റ് കുക്ക് : 01

Age Limit Details: Kerala Tourism Recruitment 2024

മേൽപ്പറഞ്ഞ തസ്തികകളിലേക്ക് 18 വയസ്സിനും 36 വയസ്സിനും ഇടയിലുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.

Educational Qualifications: Kerala Tourism Recruitment 2024

ഹൗസ് കീപ്പിംഗ് സ്റ്റാഫ്
⬤ എസ്എസ്എൽസി അല്ലെങ്കിൽ തുല്യത
⬤ കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് വിജയിച്ചിരിക്കണം. അല്ലെങ്കിൽ
 കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി യിൽ നിന്നും ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷനിൽ ഡിപ്ലോമയോ പിജി ഡിപ്ലോമയോ വിജയിച്ചിരിക്കണം.
⬤ 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ ഹൗസ് കീപ്പിങ്ങിൽ 6 മാസത്തെ പ്രവർത്തിപരിചയം.
അസിസ്റ്റന്റ് കുക്ക്
⬤ എസ്എസ്എൽസി അല്ലെങ്കിൽ തുല്യത
⬤ കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് നിന്നും ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്
⬤ 2 സ്റ്റാർ ക്ലാസ്സിഫിക്കേഷനോ അതിനുമുകളിലുള്ളതോ ആയ ഹോട്ടലുകളിൽ കുക്ക്/ അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം.

Salary Details: Kerala Tourism Recruitment 2024

തിരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാർക്ക് ദിവസവേതന അടിസ്ഥാനത്തിൽ അതാത് സമയത്ത് സർക്കാർ ഉത്തരവിൽ പ്രകാരം ക്ലാസ് IV ജീവനക്കാർക്ക് നൽകുന്ന തുക വേതനം ആയി ലഭിക്കും. നിലവിൽ പ്രതിദിന വേതനം 675 രൂപയാണ്.

Selection Procedure: Kerala Tourism Recruitment 2024

• ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
• ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തിൽ എഴുത്തുപരീക്ഷ/ സ്കിൽ ടെസ്റ്റ്/ ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും. 

How to Apply Kerala Tourism Recruitment 2024?

› അപേക്ഷകർ അപേക്ഷിക്കുന്നതിന് മുൻപ് അതാത് തസ്തികയിലേക്ക് യോഗ്യതയുണ്ട് എന്ന് സ്വയം ഉറപ്പുവരുത്തേണ്ടതാണ്.
› യോഗ്യതയുള്ളവർ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.
› പൂരിപ്പിച്ച അപേക്ഷയും വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തി പരിചയവും തെളിയിക്കുന്ന രേഖകളുടെ കോപ്പികളും സഹിതം താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ തപാൽ വഴി അയക്കുക.
› അപേക്ഷ അയക്കേണ്ട വിലാസം:
The Regional Joint Director, Office of the Regional Joint Director, First Floor, Boat Jetty Complex, Eranamkulam - 682011
› അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 സെപ്റ്റംബർ 9 വൈകുന്നേരം 4 മണി വരെ ആയിരിക്കും.
› കൂടുതൽ വിവരങ്ങൾ അറിയണമെന്നുള്ളവർ താഴെ നൽകിയിട്ടുള്ള ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് വായിക്കുക

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs