ECGC Limited Recruitment 2024 - Apply Online for PO Vacancies | Free Job Alert

Apply for ECGC Limited Recruitment 2024! Explore exciting career opportunities with ECGC Limited. Get all the latest updates on vacancies, eligibility
ECGC Limited Recruitment 2024 - Apply Online
ഇന്ത്യാ ഗവൺമെന്റിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള പൊതുമേഖല സ്ഥാപനമായ ECGC പ്രബേഷനറി ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർക്ക് സെപ്റ്റംബർ 14 മുതൽ ഒക്ടോബർ 13 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം. ജോലി ലഭിക്കുന്നവർക്കും മിനിമം 50,000 മുതലാണ് ശമ്പളം ആരംഭിക്കുന്നത്. വിശദമായ വിവരങ്ങൾ താഴെ നൽകുന്നു.

Notification Highlights

Organization Name Export Credit Guarantee Corporation of India Limited (ECGC)
Post Name Probationary Officer
Job Type Central GovtJobs
Recruitment Type Direct Recruitment
Advertisment No N/A
Vacancies 40
Job Location All over India
Salary 53,600-1,02,090
Mode of Application Online
Application Start 2024 സെപ്റ്റംബർ 14
Last Date 2024 ഒക്ടോബർ 13
Official Website https://www.ecgc.in

Vacancy Details

എക്സ്പോർട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ECGC) പ്രസിദ്ധീകരിച്ച ഒഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് പ്രബേഷനറി ഓഫീസർ തസ്തികയിലേക്ക് 40 ഒഴിവുകളാണ് ആകെയുള്ളത്.

Age Limit Details

21 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. ഉദ്യോഗാർത്ഥികൾ 1994 സെപ്റ്റംബർ രണ്ടിനും 2003 സെപ്റ്റംബർ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് ചട്ടങ്ങൾ പ്രകാരം ഇളവുകൾ ലഭിക്കുന്നതാണ്.

Educational Qualifications

ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി.

Salary Details

53600-2645(14)-90630-2865(4)-1,02,090. ശമ്പളത്തിന് പുറമേ ഡിയർനസ് അലവൻസ്, ഹൗസ് റെൻ്റ് അലവൻസ് / ഹൗസ് ലീസ് റീഇംബേഴ്സ്മെൻ്റ്, ട്രാൻസ്പോർട്ട് അലവൻസ്, മെഡിക്കൽ അലവൻസ്, ന്യൂസ്പേപ്പർ അലവൻസ്, മീൽ കൂപ്പണുകൾ, മൊബൈൽ ബില്ലുകളുടെ റീഇംബേഴ്സ്മെൻ്റ്, മൊബൈൽ ഹാൻഡ്സെറ്റ്, ബ്രീഫ്കേസ് അലവൻസ്, ഫർണിച്ചർ അലവൻസ്, ഹൗസ്ഹോൾഡ് അലവൻസ് തുടങ്ങിയ അലവൻസുകൾക്കും ആനുകൂല്യങ്ങൾക്കും ഉദ്യോഗസ്ഥർക്ക് അർഹതയുണ്ട്.

Application Fees

• SC/ST/ PwBD വിഭാഗക്കാർക്ക് 175 രൂപയാണ് അപേക്ഷാഫീസ്.
• മറ്റുള്ള എല്ലാ വിഭാഗക്കാർക്കും 900 രൂപയാണ് അപേക്ഷ ഓഫീസ്.
• ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് ഫീസ് അടക്കാം.

Examination Centers

ആകെ 23 പരീക്ഷാ കേന്ദ്രങ്ങളാണ് ഉള്ളത്. കേരളത്തിൽ എറണാകുളം ജില്ലയിൽ മാത്രമാണ് സെന്റർ ഉള്ളത്. ബാക്കിയുള്ള പരീക്ഷാ കേന്ദ്രങ്ങൾ: മുംബൈ/താനെ/നവി മുംബൈ, അഹമ്മദാബാദ്/ഗാന്ധിനഗർ, പൂനെ, ഇൻഡോർ, നാഗ്പൂർ, കൊൽക്കത്ത, പ്രയാഗ്‌രാജ്, വാരണാസി, ഭുവനേശ്വർ, റായ്പൂർ, ഗുവാഹത്തി, ചെന്നൈ, കോയമ്പത്തൂർ, ബാംഗ്ലൂർ, എറണാകുളം, ഹൈദരാബാദ്, വിശാഖപട്ടണം, ഡൽഹി/നോയിഡ/ഗുഡ്ഗാവ്, ചണ്ഡീഗഡ്/മൊഹാലി , കാൺപൂർ, പട്‌ന, റാഞ്ചി, ജയ്പൂർ.

How to Apply?

അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. അപേക്ഷകൾ 2024 ഒക്ടോബർ 13 വരെ സ്വീകരിക്കും. അതിനാൽ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക. അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട് അതുവഴി ഒറ്റ ക്ലിക്കിൽ ഇൻകം ടാക്സ് റിക്രൂട്ട്മെന്റ് വെബ്സൈറ്റിലേക്ക് കടക്കാവുന്നതാണ്.
  • ഔദ്യോ​ഗിക വെബ്സൈറ്റായ https://www.ecgc.in സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs