Anganwadi Worker/ Helper Job Vacancy September 2024

Anganwadi Worker/ Helper Job Vacancy September 2024. Anganwadi Recruitment 2024, Anganwadi Jobs, Kerala Jobs, Dailyjob.online
കേരളത്തിലെ വിവിധ ജില്ലകളിലെയും പഞ്ചായത്തുകളിലെയും അങ്കണവാടികളിൽ നിരവധി വർക്കർ ഹെൽപ്പർ ജോലി ഒഴിവുകൾ വന്നിട്ടുണ്ട്. എസ്എസ്എൽസി പാസായവർക്കും പാസാകാത്തവർക്കും ഒരുപോലെ അവസരമുണ്ട്.Anganwadi Worker/ Helper Job Vacancy September 2024

1.അങ്കണവാടി ഹെൽപ്പർ ഒഴിവ്

ഇടുക്കി ജില്ലയിലെ അഴുത ഐ.സി.ഡി.എസ് പ്രോജക്ടിലെ കൊക്കയാർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ അടുത്ത 3 വർഷത്തിനുള്ളിൽ ഉണ്ടാവാൻ സാധ്യതയുള്ള അങ്കണവാടി ഹെൽപ്പറുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് കൊക്കയാർ ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ 01.01.24 മുതൽ 18-46 നും മധ്യേ പ്രായമുള്ളവരും (എസ്. സി, എസ്.ടി 49 വയസ്സുവരെ) പത്താംക്ലാസ്സ് പാസ്സാവാത്തവരും എഴുത്തും വായനയും അറിയാവുന്നവരും ആയിരിക്കണം. അപേക്ഷകൾ സെപ്തംബർ 25 വൈകിട്ട് 5 മണിക്ക് മുമ്പായി പീരുമേട് മിനിസിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന അഴുത ഐ.സി.ഡി.എസ് ഓഫീസിൽ സമർപ്പിക്കണം.. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോമുകൾക്ക് കൊക്കയാർ ഗ്രാമപഞ്ചായത്ത് ഓഫീസുമായോ, അഴുത ഐ.സി.ഡി.എസുമായോ ബന്ധപെടുക. ഫോൺ: 04869233281.

2.തൃശ്ശൂർ ജില്ലയിലെ അങ്കണവാടി വർക്കർ/ ഹെൽപ്പർ ഒഴിവ്

വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ തൃശ്ശൂര്‍ ജില്ലയില്‍ പുഴയ്ക്കല്‍ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയില്‍ വരുന്ന അവണൂര്‍ പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ അടുത്ത 3 വര്‍ഷത്തേക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടാവുന്ന ഒഴിവുകളിലേക്ക് അവണൂര്‍ പഞ്ചായത്തില്‍ സ്ഥിരം താമസമുള്ള വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2024 ജനുവരി 1 ന് 18 വയസ്സ് പൂര്‍ത്തിയായവരും, 46 വയസ്സ് കഴിയാത്തവരും ആയിരിക്കണം. 

എസ്.സി/ എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് 3 വര്‍ഷത്തെ വയസ്സിളവ് ലഭിക്കും. അപേക്ഷാ ഫോറത്തിന്റെ മാതൃക പുഴയ്ക്കല്‍ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്റ്റംബര്‍ 2 മുതല്‍ 20 വരെ വൈകീട്ട് 5 മണി വരെ സ്വീകരിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ രജിസ്റ്റേര്‍ഡ് ആയോ തപാല്‍ മുഖേനയോ അയയ്ക്കാം. നിശ്ചിത സമയം കഴിഞ്ഞ് ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. അപേക്ഷ അയക്കേണ്ട വിലാസം ശിശു വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ്. പ്രോജക്ട്, പുറനാട്ടുകര പി.ഒ., ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, പുഴയ്ക്കല്‍. ഫോണ്‍: 0487 2307516.

അങ്കണവാടി ഹെല്‍പ്പര്‍ നിയമനം

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഒല്ലൂക്കര ഐ.സി.ഡി.എസ് പ്രോജക്ട്ടിന്റെ പരിധിയില്‍ വരുന്ന പുത്തൂര്‍ പഞ്ചായത്തില്‍ അങ്കണവാടി ഹെല്‍പ്പര്‍ സ്ഥിരം/ താത്കാലികം തസ്തികയിലേക്ക് പുത്തൂര്‍ പഞ്ചായത്തിലെ ഒഴിവുകള്‍ നികത്തുന്നതിനായി സെലക്ഷന്‍ ലിസ്റ്റ് തയ്യാറാക്കുന്നതിന് 18 നും 46 നും ഇടയില്‍ പ്രായമുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പുത്തൂര്‍ പഞ്ചായത്തിലെ സ്ഥിരം താമസക്കാരായിരിക്കണം. 

ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസ്സാകാത്തവരും, എഴുത്തും വായനയും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടവരുമാണ്. എസ്.സി/ എസ്.ടി വിഭാഗത്തിന് പ്രായപരിധിയില്‍ ഇളവ് ലഭിക്കും. അപേക്ഷകര്‍ സാമൂഹ്യസേവന സന്നദ്ധതയുള്ളവരും മതിയായ ശാരീരിക ക്ഷമതയും കായികശേഷിയുള്ളവരും ആയിരിക്കണം. അപേക്ഷയുടെ മാതൃക ഒല്ലൂക്കര ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള ഒല്ലൂക്കര ഐ.സി.ഡി.എസ് ഓഫീസിലും പുത്തൂര്‍ പഞ്ചായത്ത് ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഒല്ലൂക്കര ഐ.സി.ഡി.എസ് ഓഫീസില്‍ സെപ്തംബര്‍ 13 ന് വൈകീട്ട് 3 വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് ഒല്ലൂക്കര ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2375756, 9188959754.

അങ്കണവാടി വർക്കർ/ ഹെൽപ്പർ നിയമനം

കടുത്തുരുത്തി ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിൽ വരുന്ന മുളക്കുളം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ തസ്തികയിൽ മുളക്കുളം ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്റ്റംബർ 20 വരെ കടുത്തുരുത്തി ഐ.സി.ഡി.എസ്. കാര്യാലയത്തിൽ സ്വീകരിക്കും.ഫോൺ 9188959698, 04829-283460

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs