Explore job opportunities at Prayukthi Job Fair 2024 with top companies like Malayala Manorama, Malabar Gold, ESAF, and Asianet Satellite. Don't miss out on your chance to kickstart your career with leading employers.
കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും, എംപ്ലോയബിലിറ്റി സെന്ററും, മോഡൽ കരിയർ സെന്ററും സംയുക്തമായി കുമരകം ശ്രീനാരായണ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ സഹകരണത്തോടെ ആഗസ്റ്റ് 12 തിങ്കളാഴ്ച നടത്തുന്ന 'പ്രയുക്തി 2024' തൊഴിൽ മേളയിൽ നിങ്ങൾക്കും പങ്കെടുത്ത് ജോലി നേടാം. 18 ലധികം കമ്പനികളിലായി 750ലേറെ ഒഴിവുകൾ ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തൊഴിൽമേളയിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ താഴെക്കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോറം പൂരിപ്പിക്കുക.തൊഴിൽമേളയിൽ പങ്കെടുക്കുന്ന പ്രമുഖ കമ്പനികൾ ഇവയൊക്കെയാണ്
- ഏഷ്യാനെറ്റ് സാറ്റലൈറ്റ്
- മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്
- മലയാള മനോരമ
- ESAF കോ-ഓപ്പറേറ്റീവ്
- HCL TECH
- റിലയൻസ് നിപ്പോൺ ലൈഫ് ഇൻഷുറൻസ്
- പോപ്പുലർ മെഗാ മോട്ടോഴ്സ്
- SBI ലൈഫ് ഇൻഷുറൻസ്
ഇതൊക്കെയാണ് Prayukthi 2024 തൊഴിൽമേളയിൽ പങ്കെടുക്കുന്ന പ്രധാനപ്പെട്ട കമ്പനികൾ. കമ്പനികളും ഒഴിവുകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്ന പിഡിഎഫിൽ ലഭ്യമാണ്.
ആർക്കൊക്കെ പങ്കെടുക്കാം?
പ്ലസ് ടു മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള പതിനെട്ടിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം.
എന്തുകൊണ്ട് പങ്കെടുക്കണം ❓
- 15+ കമ്പനികൾ
- 600+ ഒഴിവുകൾ
📆 ആഗസ്റ്റ് 12, തിങ്കളാഴ്ച്ച
🕖 രാവിലെ 9.00 മുതൽ
📍 ശ്രീ നാരായണ ആർട്സ് ആൻഡ് സയൻസ് കോളേജ്, കുമരകം , കോട്ടയം ജില്ല
ഓൺലൈൻ രജിഷ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. ഓൺലൈൻ രജിഷ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്ക് Spot Registration ഉണ്ടായിരിക്കും.
ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും 5/3 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക. പ്രവേശനം തികച്ചും സൗജന്യമായിരിക്കും.