Apply now for the Kudumbashree Mission Recruitment 2024 for the State Programme Manager Vacancy. Explore opportunities with a leading social development initiative in Kerala.
കുടുംബശ്രീ മിഷൻ മുഖാന്തരം നടപ്പിലാക്കുന്ന ജെൻഡർ പ്രവർത്തനങ്ങളുടെ ഭാഗമായി സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (ജെൻഡർ) തസ്തികയിലുള്ള ഒഴിവിലേക്ക് താഴെക്കൊടുത്തിരിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. നിയമനം കരാർ വ്യവസ്ഥയിൽ ആയിരിക്കും. അപേക്ഷകൾ ഓഗസ്റ്റ് 8 വൈകുന്നേരം 5 മണിക്ക് മുൻപ് ലഭിക്കേണ്ടതാണ്.Vacancy & Age Limit Details
സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (ജെൻഡർ) പോസ്റ്റിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്. പ്രായപരിധി 45 വയസ്സിൽ കൂടാൻ പാടില്ല.
Educational Qualification
1. എം.എസ്.ഡബ്ലിയു അല്ലെങ്കിൽ റൂറൽ ഡെവലപ്മെന്റിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ആന്ത്രപ്പോളജി/ വിമൻ സ്റ്റഡീസ്/ സോഷ്യോളജി/ പൊളിറ്റിക്കൽ സയൻസ്/ ഗാന്ധിയൻ സയൻസ് / ഡെവലപ്മെന്റ് സ്റ്റഡീസ് എന്നിവയിൽ ഏതെങ്കിലും ഉള്ള ബിരുദാനന്തര ബിരുദം.
2.കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്. ഇംഗ്ലീഷിൽ മികവോടുകൂടി അവതരണം നടത്താനും റിപ്പോർട്ട് തയ്യാറാക്കാനും സാധിക്കണം.
3.കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലോ, കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപ്പിലാക്കുന്ന വിവിധ ഡെവലപ്മെന്റ് പ്രൊജക്ടുകളിലോ, മികച്ച സ്ഥാപനങ്ങളിലോ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിൽ ഏഴ് വർഷത്തെ പ്രവർത്തിപരിചയം.
4.കുടുംബശ്രീയിൽ പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
Salary Details
60,000 രൂപ പ്രതിമാസം ശമ്പളം
How to Apply?
- അപേക്ഷ നിശ്ചിത ഫോർമാറ്റിൽ ഓൺലൈനായിട്ട് സമർപ്പിക്കേണ്ടതാണ്.
- നിയമനം സംബന്ധിച്ച നടപടികൾ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് മുഖാന്തരമാണ് നടപ്പിലാക്കുന്നത്.
- അപേക്ഷകർ 2000 രൂപ പരീക്ഷ ഫീസായി അടക്കേണ്ടതാണ്.
- അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2024 ഓഗസ്റ്റ് 8 വൈകുന്നേരം 5 മണി വരെ.
- കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന ഓഫീഷ്യൽ നോട്ടിഫിക്കേഷനിൽ ലഭിക്കും.