ITBP Constable Recruitment 2024 with multiple vacancies for Constable & Head Constable positions. Secure your future with ITBP. Apply now for a challenging and rewarding career.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍ഡോ-ടിബറ്റന്‍ ബോർഡർ പോലീസ് ഫോഴ്സിലേക്ക് (ഐ.ടി.ബി.പി) റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഹെഡ് കോണ്‍സ്റ്റബിള്‍, കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർക്ക് ഓൺലൈൻ വഴി ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. 2024 ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 10 വരെയാണ് അപേക്ഷിക്കുന്നതിനുള്ള സമയപരിധി. വിശദ വിവരങ്ങള്‍ താഴെ.ITBP Recruitment 2024 Vacancy Details
ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സ് (ITBP) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ വിജ്ഞാപനം അനുസരിച്ച് 128 ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ ഒഴിവുകളാണ് ഉള്ളത്.
Name of the Post | UR | SC | ST | OBC | EWS | Vacancies | Total Vacancies |
---|---|---|---|---|---|---|---|
Head Constable (Dresser Veterinary) [Male] | 4 | 0 | 1 | 3 | 0 | 8 | 9 |
Head Constable (Dresser Veterinary) [Female] | 1 | 0 | 0 | 0 | 0 | 1 | 1 |
Constable (Animal Transport) [Male] | 44 | 11 | 10 | 22 | 10 | 97 | 115 |
Constable (Animal Transport) [Female] | 8 | 2 | 2 | 4 | 2 | 18 | 18 |
Constable (Kennelman) [Male only] | 3 | 0 | 0 | 1 | 0 | 4 | 4 |
ITBP Recruitment 2024 Age Limit Details
ഹെഡ് കോണ്സിബിൾ പോസ്റ്റിലേക്ക് 18 വയസ്സ് മുതൽ 27 വയസ്സ് വരെയും, കോൺസ്റ്റബിൾ പോസ്റ്റിലേക്ക് 18 വയസ്സ് മുതൽ 25 വയസ്സുവരെയുമാണ് പ്രായപരിധി.
ITBP Recruitment 2024 Salary Details
• ഹെഡ്കോൺസ്റ്റബിൾ (ഡ്രസ്സർ വെറ്റിനറി): 25,500 - 81,100/-
• കോൺസ്റ്റബിൾ (അനിമൽ ട്രാൻസ്പോർട്ട്, Kennelman): 21,700 - 69,100/-
ITBP Recruitment 2024 Educational Qualification
1. Head Constable (Dresser Veterinary)
• പ്ലസ് ടു
• റെഗുലർ പാര വെറ്റിനറി കോഴ്സ് അല്ലെങ്കിൽ ഡിപ്ലോമ അല്ലെങ്കിൽ വെറ്റിനറിയുമായി ബന്ധപ്പെട്ട ഒരു വർഷത്തിൽ കുറയാത്ത സർട്ടിഫിക്കറ്റ്.
2. Constable (Animal Transport)
അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ്
3. Constable (Kennelman)
പത്താം ക്ലാസ്
Selection Procedure
കായിക ക്ഷമത പരീക്ഷ, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, എഴുത്ത് പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍.
Application Fees
100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അപേക്ഷ ഫീസില്ല.
How to Apply ITBP Recruitment 2024?
ഉദ്യോഗാര്‍ഥികള്‍ക്ക് https://recruitment.itbpolice.nic.in സന്ദര്‍ശിച്ച് വിജ്ഞാപനവും, അപേക്ഷ വിവരങ്ങളുമറിയാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷിക്കാനുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. യോഗ്യതയുള്ളവർ ഓഗസ്റ്റ് അഞ്ചിനു മുൻപ് അപേക്ഷകൾ സബ്മിറ്റ് ചെയ്യാൻ ശ്രദ്ധിക്കുക.