ICDS Supervisor Notification 2024. Learn about eligibility criteria, application process, important dates, and how to apply online for Supervisor positions in the Integrated Child Development Services (ICDS).
വനിതാ ശിശു വകുപ്പ് ICDS സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർക്ക് ഓൺലൈനായി സെപ്റ്റംബർ 4 വരെ അപേക്ഷിക്കാം. സ്ഥിരം ജോലി ഒഴിവുകളാണ് ഇപ്പോൾ വന്നിരിക്കുന്നത്. യുവതിയുള്ളവർ പരമാവധി പ്രയോജനപ്പെടുത്തുക.ഈ തസ്തിക സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്നു. അതുപോലെ ഭിന്നശേഷിക്കാർ ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ അർഹരല്ല.
Notification Details
Organization | Women & Child Development Department |
---|---|
ജോലിയുടെ സ്വഭാവം | Kerala Govt |
Recruitment Type | Direct Recruitment |
കാറ്റഗറി നമ്പര്‍ | CATEGORY NO: 236/2024 |
തസ്തികയുടെ പേര് | Supervisor (ICDS) |
ഒഴിവുകളുടെ എണ്ണം | Anticipated Vacancies |
Job Location | All Over Kerala |
ജോലിയുടെ ശമ്പളം | Rs.37400-79000/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
ഗസറ്റില്‍ വന്ന തീയതി | 2024 ജൂലൈ 30 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2024 സെപ്റ്റംബര്‍ 4 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://www.keralapsc.gov.in/ |
ICDS Supervisor Recruitment 2024 Vacancy Details
Women and Child Development സൂപ്പർവൈസർ (ICDS) പോസ്റ്റിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരള പിഎസ്സി പുറത്തുവിട്ട ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ഒഴിവുകൾ എത്രയാണെന്ന് കൊടുത്തിട്ടില്ല. എങ്കിലും സംസ്ഥാനത്തെമ്പാടുമായി മികച്ച ഒഴിവുകൾ പ്രതീക്ഷിക്കപ്പെടുന്നു.
ICDS Supervisor Recruitment 2024 Age Limit Details
18 വയസ്സ് മുതൽ 50 വയസ്സ് വരെയാണ് പ്രായപരിധി. ഇതിൽ നിന്നും ഇളവുകൾ പ്രതീക്ഷിക്കേണ്ടതില്ല.
ICDS Supervisor Recruitment 2024 Educational Qualifications
1.എസ്എസ്എൽസി.
2.സാമൂഹ്യ ക്ഷേമ വകുപ്പിൽ സംയോജിത ശിശു വികസന പദ്ധതിയിൽ അംഗനവാടി വർക്കറായി 10 വർഷത്തെ പരിചയം.
ICDS Supervisor Recruitment 2024 Salary Details
കേരള പി എസ് സി റിക്രൂട്ട്മെന്റ് വഴി ഐസിഡിഎസ് സൂപ്പർവൈസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 37,400 മുതൽ 79000 രൂപ വരെയാണ് ശമ്പളം കണക്കാക്കപ്പെടുന്നത്. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
How to Apply ICDS Supervisor Recruitment 2024?
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റ തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്ട്രേഷൻ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടൊപ്പം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി ലോഗിൻ ചെയ്ത് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കേണ്ട വിധം താഴെ നൽകുന്നു.
• താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്യുക.
• നോട്ടിഫിക്കേഷൻ ടാബിൽ ക്ലിക്ക് ചെയ്യുക. താഴെ 236/2024 എന്ന കാറ്റഗറി നമ്പർ ടൈപ്പ് ചെയ്ത് സെർച്ച് ചെയ്യുക.
• Apply Now എന്ന് കാണിക്കും അതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
• അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2024 സെപ്റ്റംബർ 4 അർദ്ധരാത്രിയിൽ 12 മണി വരെയാണ്.