IBPS SO Recruitment 2024: ഇൻസ്റ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS) ഇന്ത്യയിലെ വിവിധ പൊതുമേഖല ബാങ്കുകളിലേക്ക് സ്പെഷലിസ്റ്റ് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒഴിവുകൾ വരുന്നുണ്ട്.
വിദ്യാഭ്യാസ യോഗ്യതകൾ നേടിയിട്ടുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴി മാത്രമേ അപേക്ഷ നൽകാൻ കഴിയൂ. 2024 ഓഗസ്റ്റ് 28 വരെയാണ് വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ഒഴിവുകൾ, ശമ്പളം തുടങ്ങിയ കൂടുതൽ യോഗ്യത മാനദണ്ഡങ്ങൾ ചുവടെ പരിശോധിക്കാം.
Job Details
• ജോലി തരം: Banking
• വിജ്ഞാപന നമ്പർ: CRP SPL
• ആകെ ഒഴിവുകൾ: 896
• ജോലിസ്ഥലം: ഇന്ത്യയിലുടനീളം
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 2024 ഓഗസ്റ്റ് 1
• അവസാന തീയതി: 2024
• ഔദ്യോഗിക വെബ്സൈറ്റ് : www.ibps.in/
Vacancy Details
വിവിധ തസ്തികകളിലായി 896 ഒഴിവുകളിലേക്കാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- ഐടി ഓഫീസർ: 170
- അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ : 346
- രാജ്യസഭ അധികാരി : 25
- ലോ ഓഫീസർ: 125
- എച്ച്.ആർ/ പേഴ്സണൽ ഓഫീസർ : 25
- മാർക്കറ്റിംഗ് ഓഫീസർ: 205
Age Limit Details
➢ ജനറൽ/ UR സ്ഥാനാർഥികൾക്ക് 20 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി.
➢ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സ് ഇളവ് ലഭിക്കുന്നതാണ്
➢ ഒബിസി വിഭാഗക്കാർക്ക് 3 വയസ്സിന് ഇളവ് ലഭിക്കുന്നതാണ്
➢ മറ്റ് പിന്നാക്ക സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവുകൾ ലഭിക്കുന്നതാണ്.
Educational Qualifications
ഐടി ഓഫീസർ
- കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻസ് / ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & ഇൻസ്‌ട്രുമെന്റേഷൻ എന്നിവയിൽ 4 വർഷത്തെ എൻജിനീയറിങ്/ ടെക്നോളജി ഡിഗ്രി
അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ
- അഗ്രികൾച്ചർ/ ഹോർട്ടികൾച്ചർ/ അനിമൽ ഹസ്ബൻഡറി/ വെറ്റിനറി സയൻസ്/ ഡയറി സയൻസ്/ ഫിഷറീ സയൻസ്/ പിസികൾച്ചർ / അഗ്രി മാർക്കറ്റിംഗ് & ഓ ഓപ്പറേഷൻ/ കോഓപ്പറേഷൻ & ബാങ്കിംഗ്/ അഗ്രോ ഫോറസ്റ്ററി/ ഫോറസ്ട്രി/ അഗ്രികൾച്ചറൽ ബയോടെക്നോളജി/ ഫുഡ് സയൻസ്/ അഗ്രികൾച്ചർ ബിസിനസ് മാനേജ്മെന്റ്/ ഫുഡ് ടെക്നോളജി/ ഡയറി ടെക്നോളജി / അഗ്രികൾച്ചർ എൻജിനിയറിങ് / സെറികൾച്ചർ എന്നിവയിൽ 4 വർഷത്തെ ബിരുദം
രാജ്യസഭ അധികാരി
- ഹിന്ദിയിൽ ബിരുദാനന്തര ബിരുദം, കൂടാതെ ഡിഗ്രി തലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം അല്ലെങ്കിൽ
- സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദം, ഇംഗ്ലീഷും ഹിന്ദിയും ഡിഗ്രി തലത്തിൽ ഒരു വിഷയമായി പഠിച്ചിരിക്കണം
ലോ ഓഫീസർ
- നിയമത്തിൽ ബിരുദം (LLB) ബാർ കൗൺസിലിൽ അഭിഭാഷകനായി അംഗത്വം നേടിയിരിക്കണം
എച്ച്.ആർ/ പേഴ്സണൽ ഓഫീസർ
- പേഴ്സണൽ മാനേജ്മെന്റ്/ ഇൻഡസ്ട്രിയൽ റിലേഷൻ/ എച്ച് ആർ/ എച്ച് ആർ ഡി/ സോഷ്യൽ വർക്ക്/ ലേബർ ലോ എന്നിവയിൽ ബിരുദവും രണ്ടു വർഷത്തെ മുഴുവൻസമയ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ മുഴുവൻസമയ ബിരുദാനന്തര ഡിപ്ലോമ
മാർക്കറ്റിംഗ് ഓഫീസർ
- ബിരുദവും 2 വർഷത്തെ മുഴുവൻസമയ MMS (മാർക്കറ്റിംഗ്)/ 2 വർഷത്തെ മുഴുവൻ സമയ എം.ബി.എ (മാർക്കറ്റിംഗ്)/ 2 വർഷത്തെ മുഴുവൻ സമയ PGDBA/ PGDBM/ മാർക്കറ്റിംഗിൽ സ്പെഷലൈസേഷനോട് കൂടി PGDM
Examination Centers
പ്രാഥമിക പരീക്ഷക്കുള്ള കേന്ദ്രങ്ങൾ
ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ
മെയിൻ പരീക്ഷാകേന്ദ്രങ്ങൾ
കൊച്ചി, തിരുവനന്തപുരം
Application Fees Details
› ജനറൽ/ ഒബിസി/ ഇഡബ്ലിയുഎസ് : 850/- രൂപ
› SC/ST/PwD/XS : 175/- രൂപ
› യോഗ്യരായ വ്യക്തികൾക്ക് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാം
How To Apply?
› യോഗ്യരായ ഉദ്യോഗാർഥികൾ 2024 ഓഗസ്റ്റ് 28 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷകൾ നൽകണം.
› അപേക്ഷിക്കാനുള്ള ലിങ്ക് ചുവടെ നൽകിയിട്ടുണ്ട്. അതിൽ ക്ലിക്ക് ചെയ്യുക. ഏത് പോസ്റ്റിൽ ആണോ അപേക്ഷിക്കുന്നത് അത് സെലക്ട് ചെയ്യുക
› അപേക്ഷാ ഫീസ് അടക്കേണ്ട വരാണെങ്കിൽ ഫീസ് അടക്കുക
› തുടർന്നുവരുന്ന ആപ്ലിക്കേഷൻ ഫോം തെറ്റ് വരുത്താതെ പൂരിപ്പിക്കുക
› ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
› ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ പകർപ്പ് എടുത്തുവയ്ക്കുക.