പബ്ലിക് റിലേഷൻസ് വകുപ്പിൽ അവസരം - കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ | PRD Kerala Recruitment 2024

PRD Kerala Recruitment 2024.Information & Public Relations Department - I&PRD.Www Prd Kerala Gov In 2024-25 Job Vacancy, Trivandrum.Information & Publ
PRD Kerala Recruitment 2024.Information & Public Relations Department - I&PRD.Www Prd Kerala Gov In 2024-25 Job Vacancy, Trivandrum.Information & Public Relations Department.Public Relation Department Recruitment 2024
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് നൂറിന് മുകളിൽ വരുന്ന ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ളവർ 2024 ജൂലൈ 20 വൈകുന്നേരം അഞ്ചുമണിക്ക് മുൻപ് ഓൺലൈനായി അപേക്ഷകൾ സബ്മിറ്റ് ചെയ്യേണ്ടതാണ്. വിശദവിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട് വായിച്ചു മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.

Prisam Padhathi

താഴെത്തട്ടിലുള്ള വികസന ക്ഷേമ വാർത്തകളും സർക്കാരിന്റെ വികസന പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പദ്ധതിയാണ് പ്രിസം. ഈ പ്രിസം പദ്ധതിയിലേക്കാണ് ഇപ്പോൾ ഒഴിവുകൾ വന്നിരിക്കുന്നത്.

PRD Kerala Recruitment 2024 Vacancy Details

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പ്രകാരം 119 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
› ഇൻഫർമേഷൻ അസിസ്റ്റന്റ്: 76
› സബ് എഡിറ്റർ: 20
› കണ്ടന്റ് എഡിറ്റർ: 19
 ഓരോ ജില്ലകളിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.
ജില്ല സബ് എഡിറ്റർ കണ്ടന്റ് എഡിറ്റർ ഇൻഫർമേഷൻ അസിസ്റ്റന്റ്
തിരുവനന്തപുരം 1 1 6
കൊല്ലം 1 1 5
പത്തനംതിട്ട 1 1 4
ആലപ്പുഴ 1 1 6
കോട്ടയം 1 1 5
ഇടുക്കി 1 1 4
എറണാകുളം 1 1 7
തൃശ്ശൂർ 1 1 8
പാലക്കാട് 1 1 6
മലപ്പുറം 1 1 7
കോഴിക്കോട് 1 1 6
വയനാട് 1 1 2
കണ്ണൂർ 1 1 6
കാസർഗോഡ് 1 1 4
ഡയറക്ടറേറ്റ് 6 5 0

PRD Kerala Recruitment 2024 Age Limit Details

35 വയസ്സ് വരെയാണ് അപേക്ഷിക്കുന്നതിനുള്ള പരമാവധി പ്രായപരിധി.

PRD Kerala Recruitment 2024 Educational Qualification

സബ് എഡിറ്റർ/ ഇൻഫർമേഷൻ അസിസ്റ്റന്റ് 
ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും ജേണലിസം/ മാസ് കമ്മ്യൂണിക്കേഷന്‍/ പബ്ലിക് റിലേഷന്‍സ് ഡിപ്ലോമ അല്ലെങ്കില്‍ ജേണലിസം/ മാസ് കമ്മ്യൂണിക്കേഷന്‍/ പബ്ലിക് റിലേഷന്‍സ് ബിരുദവുമാണ് സബ് എഡിറ്ററുടെയും ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന്റെയും യോഗ്യത. ജേണലിസം ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. സബ് എഡിറ്റർ പാനലിലേക്ക് അപേക്ഷിക്കുന്നവർക്ക്
ഏതെങ്കിലും മാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി.ആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. 

കണ്ടന്റ് എഡിറ്റർ

ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന് പ്രവൃത്തി പരിചയം നിര്‍ബന്ധമല്ല. പ്ലസ്ടുവും വീഡിയോ എഡിറ്റിങ്ങില്‍ ഡിഗ്രി, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സും പാസായവര്‍ക്ക് കണ്ടന്റ് എഡിറ്റര്‍ പാനലില്‍ അപക്ഷിക്കാം.

PRD Kerala Recruitment 2024 Salary Details

› ഇൻഫർമേഷൻ അസിസ്റ്റന്റ്: 16940/-
› സബ് എഡിറ്റർ: 21,780/-
› കണ്ടന്റ് എഡിറ്റർ: 17,940/-

How to Apply PRD Kerala Recruitment 2024?

careers.cdit.org പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ചെയ്ത് സൈന്‍ ഇന്‍ ചെയ്തു വേണം അപേക്ഷ സമര്‍പ്പിക്കാന്‍. വിവരങ്ങളെല്ലാം നല്‍കിയ ശേഷം നോട്ടിഫിക്കേഷനിലെ ചെക്ക് എലിജിബിലിറ്റി ക്ലിക്ക് ചെയ്ത് അപ്ലൈ ചെയ്യുമ്പോള്‍ മാത്രമേ അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാകൂ. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ താഴെ നൽകിയിട്ടുണ്ട് അപേക്ഷിക്കാനുള്ള ലിങ്കും താഴെ ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക്: 0471- 2518637, 0483 2734387 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain