പഞ്ചാബ് നാഷണൽ ബാങ്ക് അപ്രെന്റിസ് ഒഴിവുകളിലേക്ക് ഓൺലൈൻ വഴി അപേക്ഷകൾ ക്ഷണിക്കുന്നു. കേരളത്തിലടക്കം ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും ഒഴിവുകൾ വരുന്നുണ്ട്. ഏകദേശം 2700 ഒഴിവുകളാണ് പഞ്ചാബ് നാഷണൽ ബാങ്കിലേക്ക് വന്നിരിക്കുന്നത്. താല്പര്യമുള്ളവർക്ക് ജൂലൈ 14 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ താഴെ നൽകുന്നു.
PNB Recruitment 2024 Notification Details
- Board Name: പഞ്ചാബ് നാഷണൽ ബാങ്ക്
- Type of Job: Central Govt Job
- Advt No: No
- പോസ്റ്റ്: Apprentice
- ഒഴിവുകൾ: 2700
- ലൊക്കേഷൻ: All Over India
- അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈന്‍
- അപേക്ഷിക്കേണ്ട തീയതി: 2024 ജൂൺ 30
- അവസാന തിയതി: 2024 ജൂലൈ 14
PNB Recruitment 2024 Vacancy Details
പഞ്ചാബ് നാഷണൽ ബാങ്ക് പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷൻ അനുസരിച്ച് 2700 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും വരുന്ന ഒഴിവുകൾ താഴെ കൊടുക്കുന്നു.
State | ഒഴിവുകൾ |
---|---|
ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ | 02 |
ആന്ധ്രപ്രദേശ് | 27 |
അരുണാചൽ പ്രദേശ് | 04 |
ആസാം | 27 |
ബീഹാർ | 79 |
ചണ്ഡീഗഡ് | 19 |
ഛത്തീസ്ഗഡ് | 51 |
ധാദ്ര ആൻഡ് നഗർ ഹവേലി | 02 |
ദാൻ & ദിയു | 04 |
ഡൽഹി | 178 |
ഗോവ | 04 |
ഗുജറാത്ത് | 117 |
ഹരിയാന | 226 |
ഹിമാചൽ പ്രദേശ് | 83 |
ജമ്മു ആൻഡ് കാശ്മീർ | 26 |
ജാർഖണ്ഡ് | 19 |
കർണാടക | 32 |
കേരള | 22 |
ലഡാക്ക് | 02 |
മധ്യപ്രദേശ് | 133 |
മഹാരാഷ്ട്ര | 145 |
മണിപ്പൂർ | 06 |
മേഘാലയ | 02 |
മിസോറാം | 02 |
നാഗാലാൻഡ് | 02 |
ഒഡീഷ | 71 |
പോണ്ടിച്ചേരി | 02 |
പഞ്ചാബ് | 251 |
രാജസ്ഥാൻ | 206 |
സിക്കിം | 04 |
തമിഴ്നാട് | 60 |
തെലങ്കാന | 34 |
ത്രിപുര | 13 |
ഉത്തർപ്രദേശ് | 561 |
ഉത്തരാഖണ്ഡ് | 48 |
പശ്ചിമബംഗാൾ | 236 |
PNB Recruitment 2024 Age Limit Details
20 വയസ്സ് മുതൽ 28 വയസ്സ് വരെയാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. ഈ പ്രായം 2024 ജൂൺ 30 അനുസരിച്ച് കണക്കാക്കും. സംവരണ വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിരിക്കുന്ന വയസ്സിളവ് ലഭിക്കുന്നതാണ്.
PNB Recruitment 2024 Educational Qualification
സർക്കാർ അംഗീകൃത/അംഗീകൃതമായ ഏതെങ്കിലും ഇൻസ്റ്റിറ്റ്യൂട്ട്/ കോളേജ്/ യൂണിവേഴ്സിറ്റിയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം. ബോഡികൾ/ AICTE/ UGC. യോഗ്യതയുടെ ഫലം 30.06.2024-നോ അതിനുമുമ്പോ പ്രഖ്യാപിച്ചിരിക്കണം. ഉദ്യോഗാർത്ഥി ബാങ്ക് ആവശ്യപ്പെടുമ്പോൾ യൂണിവേഴ്സിറ്റി/ കോളേജ്/ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നൽകിയ മാർക്ക് ഷീറ്റുകളും പ്രൊവിഷണൽ/ ഡിഗ്രി സർട്ടിഫിക്കറ്റും ഹാജരാക്കണം. ഏത് സംസ്ഥാനത്തിലെ അപ്രെന്റിസ് പ്രോഗ്രാമിലേക്ക് ആണോ നിങ്ങൾ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം.
PNB Recruitment 2024 Salary Details
റൂറൽ അല്ലെങ്കിൽ സെമി അർബൻ ആണെങ്കിൽ മാസം 10,000 രൂപയും, നഗരം ആണെങ്കിൽ 12000 രൂപയും, മെട്രോ ആണെങ്കിൽ 15,000 രൂപയുമാണ് സ്റ്റിപ്പെന്റ് ലഭിക്കുക.
PNB Recruitment 2024 Application Fees
Category | Application/ Examination/ Intimation fee |
---|---|
PwBD | Rs. 400/-+GST @18% = Rs.472/- |
Female/ SC/ ST | Rs. 600/-+GST @18% = Rs.708/- |
GEN/OBC | Rs. 800/-+GST@18% = Rs.944/- |
ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് ഓൺലൈനായി തന്നെ ഫീസ് അടക്കാനുള്ള സൗകര്യമുണ്ട്.
How to Apply PNB Recruitment 2024?
പഞ്ചാബ് നാഷണൽ ബാങ്ക് റിക്രൂട്ട്മെന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനു മുൻപ് താഴെ നൽകിയിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ചു നോക്കുക. യോഗ്യതയുള്ളവർക്ക് 2024 ജൂലൈ 14 വരെ ഓൺലൈനായി അപേക്ഷ നൽകുന്നതാണ്.
- ഔദ്യോഗിക വെബ്സൈറ്റായ https://www.pnbindia.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക