കേരള പോലീസിൽ പത്താം ക്ലാസ് ഉള്ളവർക്ക് അവസരം - NCA വിജ്ഞാപനം || Kerala Police Constable NCA Recruitment 2024

Kerala Police Constable NCA Recruitment 2024,CATEGORY NO: 212/2024 SECOND NCA NOTIFICATION.Kerala Police CPO Notification 2024, Apply For Constable va
Kerala Police Constable NCA Recruitment 2024,CATEGORY NO: 212/2024 SECOND NCA NOTIFICATION.Kerala Police CPO Notification 2024, Apply For Constable vacancies.Kerala PSC Notification 2024 | Latest Exam Dates, Vacancies
കേരളാ പോലീസ് (ഇന്ത്യ റിസർവ് ബെറ്റാലിയൻ റെഗുലർ വിങ്ങ്) പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് NCA വിജ്ഞാപനം പ്രസിദ്ധീകരിച്ചു. യോഗ്യതയുള്ളവർക്ക് ഓഗസ്റ്റ് 14 വരെ ഓൺലൈനായി അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾക്ക് മൊബൈൽ വഴിയും അപേക്ഷിക്കാനുള്ള സൗകര്യം ഉണ്ട്.

Vacancy Details for Kerala Police Constable NCA Recruitment 2024?

കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തുവിട്ട ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് കേരളാ പോലീസ് (ഇന്ത്യ റിസർവ് ബെറ്റാലിയൻ റെഗുലർ വിങ്ങ്) പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് സംസ്ഥാനതലത്തിൽ 3 ഒഴിവുകൾ ഉണ്ട്. മുസ്ലിം വിഭാഗത്തിൽ പെടുന്നവർക്ക് മാത്രമാണ് അവസരം.

Age Limit Details Kerala Police Constable NCA Recruitment 2024

18 വയസ്സിനും 29 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾ 1995 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

Educational Qualification for Kerala Police Constable NCA Recruitment 2024

എസ്എസ്എൽസി പാസായിരിക്കണം അതല്ലെങ്കിൽ തത്തുല്യമായ യോഗ്യത.

3. ശാരീരിക യോഗ്യതകൾ

എല്ലാ ഉദ്യോഗാർത്ഥികളും ശാരീരിക ക്ഷമതയുള്ളവരും കുറഞ്ഞത് താഴെപ്പറയുന്ന ശാരീരിക അളവുകൾ ഉള്ളവരും ആയിരിക്കണം.

⭗ ഉയരം: 167 cm ഉയരവും.

⭗ ആരോഗ്യവാനും മുട്ടുതട്ട്, പരന്ന പാദം, ഞരമ്പ് വീക്കം,വളഞ്ഞ കാലുകൾ, വൈകല്യമുള്ള കാലുകൾ, കേൾവിയിലും സംസാരത്തിലും ഉള്ള കുറവുകൾ എന്നിങ്ങനെയുള്ള ശാരീരിക ന്യൂനതകൾ ഇല്ലാത്തവരായിരിക്കണം.

⭗ നെഞ്ചളവ്: കുറഞ്ഞത് 81 സെന്റീമീറ്റർ, 5 സെന്റീമീറ്റർ വികാസവും (പുരുഷ ഉദ്യോഗാർത്ഥികൾക്ക് മാത്രം ബാധകം)

⭗ കാഴ്ചശക്തി: ഓരോ കണ്ണിനും പൂർണമായി കാഴ്ച ശക്തി ഉണ്ടായിരിക്കണം. കാഴ്ച സംബന്ധമായ അസുഖങ്ങൾ ഇല്ലാത്തവരായിരിക്കണം.

ഫിസിക്കൽ ടെസ്റ്റ്‌
കായിക ക്ഷമത പരീക്ഷയിൽ പുരുഷ ഉദ്യോഗാർത്ഥികൾ നാഷണൽ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിലെ വൺ സ്റ്റാർ നിലവാരത്തിലുള്ള താഴെപ്പറയുന്ന 8 ഇനങ്ങളിൽ ഏതെങ്കിലും അഞ്ചിലും യോഗ്യത നേടണം.
ITEM Minimum Standard of Efficiency
100 Meters Run 14 Seconds
High Jump 132.20 cm
Long Jump 457.20 cm
Putting the Shot (7264 gm) 609.60 cm
Throwing the cricket ball 6096 cm
Rope climbing (Only hand) 365.80 cm
Pull ups or Chinning 8 times
1500 meter run 5 minutes 44 seconds

Salary Details for Kerala Police Constable NCA Recruitment 2024

 കേരള പോലീസ് (ഇന്ത്യ റിസർവ് ബറ്റാലിയൻ റെഗുലർ വിങ്ങ്) പോലീസ് കോൺസ്റ്റബിൾ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 31100 മുതൽ 66800 രൂപവരെ ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റെല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

Kerala Police Constable NCA Recruitment 2024 Selection Procedure

1. OMR പരീക്ഷ
2. ഫിസിക്കൽ
3. ഷോർട്ട് ലിസ്റ്റിംഗ്
4. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
5. വ്യക്തിഗത ഇന്റർവ്യൂ 

How to Apply Kerala Police Constable NCA Recruitment 2024?

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻതന്നെ അപേക്ഷ സമർപ്പിക്കുക. ഓഗസ്റ്റ് 14 അർദ്ധരാത്രി 12 മണി വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. പൂർണ്ണമായ യോഗ്യതയുള്ളവർ മാത്രം അപേക്ഷിക്കുക.
⭗ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
⭗ പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
⭗ അതിനായി 'നോട്ടിഫിക്കേഷൻ' എന്ന ക്ലിക്ക് ചെയ്ത് '212/2024' എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
⭗ 'Apply Now' എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
⭗ അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.
⭗ അപേക്ഷ സമർപ്പിച്ച ശേഷം 'My Applications' എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
⭗ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs