ഒമ്പതാം ക്ലാസ് ഉള്ളവർക്ക് കേരള സർക്കാർ സ്ഥിരം ജോലി അവസരം || KSIDC Recruitment 2024 - Free Job Alert

KSIDC PSC Recruitment 2024.KSIDC Careers, Kerala State Industrial Development.KSIDC Recruitment 2024 - Apply Online For Attender Vacancies.KSIDC യില്‍
KSIDC PSC Recruitment 2024.KSIDC Careers, Kerala State Industrial Development.KSIDC Recruitment 2024 - Apply Online For Attender Vacancies.KSIDC യില്‍ ജോലി അവസരം, മിനിമം ഒന്‍പതാം.KSIDC Recruitment 2024 - Apply For Various Attender Postsകേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് അറ്റൻഡർ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർക്ക് ഓൺലൈൻ വഴി സൗജന്യമായി ഇപ്പോൾ അപേക്ഷിക്കാം. കേരള സർക്കാർ സ്ഥിര ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം ഉപയോഗപ്പെടും. യോഗ്യതയുള്ളവർക്ക് 2024 ഓഗസ്റ്റ് 14 അർദ്ധരാത്രി 12 മണിവരെ അപേക്ഷിക്കാനുള്ള സമയപരിധിയുണ്ട്.

Vacancy Details

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് പ്രസിദ്ധീകരിച്ച ഒഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് അറ്റൻഡർ പോസ്റ്റിലേക്ക് പ്രതീക്ഷിത ഒഴിവുകളാണ് ഉള്ളത്.

Age Limit Details

18നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം. പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിരിക്കുന്ന ഇളവുകൾ ലഭിക്കുന്നതാണ്. അപേക്ഷകർ 1988 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവർ ആയിരിക്കണം.

Educational Qualification

1.ഒമ്പതാം ക്ലാസ് പാസായിരിക്കണം.
2.സൈക്കിൾ ഓടിക്കാൻ അറിഞ്ഞിരിക്കണം. വനിതകളെയും ഭിന്നശേഷി ഉദ്യോഗാർത്ഥികളെയും സൈക്കിൾ സവാരി അറിഞ്ഞിരിക്കണം എന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Salary Details

അറ്റൻഡർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 5250 മുതൽ 8390 രൂപ വരെയാണ് മാസം ശമ്പളം ലഭിക്കുക. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതുമാണ്.

Selection Procedure

1. OMR പരീക്ഷ
2. ഷോർട്ട് ലിസ്റ്റിംഗ്
3. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
4. വ്യക്തിഗത ഇന്റർവ്യൂ 

How to Apply?

  • താല്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻതന്നെ അപേക്ഷ സമർപ്പിക്കുക. 2024 ഓഗസ്റ്റ് 14 അർദ്ധരാത്രി 12 മണി വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. പൂർണ്ണമായ യോഗ്യതയുള്ളവർ മാത്രം അപേക്ഷിക്കുക.
  • ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
  • പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
  • അതിനായി 'നോട്ടിഫിക്കേഷൻ' എന്ന ക്ലിക്ക് ചെയ്ത് '199/2024' എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
  • 'Apply Now' എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
  • അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.
  • അപേക്ഷ സമർപ്പിച്ച ശേഷം 'My Applications' എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
  • കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs