KSEB Recruitment 2024 - Apply Online for Divisional Accounts Officer Vacancies | Free Job Alert

KSEB Recruitment 2024.KSEB Recruitment 2024 Apply For 1344 Post, @www.kseb.in.KSEB: Kerala State Electricity Board Limited.KSEB Recruitment 2024 - 202
KSEB Recruitment 2024.KSEB Recruitment 2024 Apply For 1344 Post, @www.kseb.in.KSEB: Kerala State Electricity Board Limited.KSEB Recruitment 2024 - 2025 | Apply Online At Kseb.in
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (KSEB) നിലവിലുള്ള ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേരള സർക്കാറിന് കീഴിൽ ജോലിക്ക് ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2024 ഓഗസ്റ്റ് 14ന് മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെയുള്ള വിവരങ്ങൾ കൂടി പരിശോധിക്കുക.

Job Details

• ബോർഡ്: Kerala State Electricity Board Ltd
• ജോലി തരം: Kerala Govt
• നിയമനം: സ്ഥിരം 
• ജോലിസ്ഥലം: കേരളം 
• കാറ്റഗറി നമ്പർ: 191/2024
• നിയമന രീതി: നേരിട്ടുള്ള നിയമനം 
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 
• അപേക്ഷിക്കേണ്ട തീയതി: 2024 ജൂലൈ 15
• അവസാന തീയതി: 2024 ഓഗസ്റ്റ് 14

Vacancy Details 

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ എന്ന തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ മൂന്ന് ഒഴിവുകൾ മാത്രമാണ് ഉള്ളത്.

Age Limit Details 

18 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. ഉദ്യോഗാർത്ഥികൾ 02.01.1988 നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ ഉള്ളവർക്കും നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും.

Educational Qualifications

ഒരു അംഗീകൃത സർവകലാശാല ബിരുദവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയോ അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആൻഡ് വർക്ക് അക്കൗണ്ട്സ് ഓഫ് ഇന്ത്യയോ നടത്തുന്ന ഇന്റർ മീഡിയേറ്റ് പരീക്ഷ വിജയം.

 അല്ലെങ്കിൽ

 ഫസ്റ്റ് ക്ലാസ് ബികോം ബിരുദം, ഗവൺമെന്റ് ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് വിഭാഗത്തിൽ മൂന്ന് വർഷത്തിൽ കുറയാതെയുള്ള പ്രവർത്തിപരിചയം.

 അല്ലെങ്കിൽ

 ഒരു അംഗീകൃത സർവകലാശാല ബിരുദവും, ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് വകുപ്പ് നടത്തുന്ന SAS കൊമേഴ്ഷ്യൽ പരീക്ഷാ വിജയവും.

Salary Details

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് റിക്രൂട്ട്മെന്റ് വഴി ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് 59,100 രൂപ മുതൽ 1,17,400 രൂപ വരെ മാസം ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

How to Apply?

• യോഗ്യരായ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.
• രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.
• ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക. താഴെ സെർച്ച് ബാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.
• തുടർന്ന് 191/2024 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക
• നിങ്ങൾ നിശ്ചിത തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരാണെങ്കിൽ Apply Now എന്ന ഓപ്ഷൻ കാണും. അതിൽ ക്ലിക്ക് ചെയ്തു കൊണ്ട് അപേക്ഷിക്കുക.
• അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ അല്ലെങ്കിൽ സ്വന്തമായി മൊബൈൽ ഫോൺ ഉള്ളവർ പ്ലേസ്റ്റോറിൽ നിന്നും പഫിൻ ബ്രൗസർ ഡൗൺലോഡ് ചെയ്ത് അതിലെ മൗസ് ബട്ടൺ ഇനാബിൾ ചെയ്തുകൊണ്ട് അപേക്ഷിക്കുക.
• അപേക്ഷകൾ 2024 ഓഗസ്റ്റ് 14 രാത്രി 12 മണി വരെ ഓൺലൈൻ വഴി സൗജന്യമായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs