Kerala University Recruitment 2024 Vacancy Details
കേരള യൂണിവേഴ്സിറ്റി സിസ്റ്റം മാനേജർ പോസ്റ്റിലേക്ക് ആകെ രണ്ട് ഒഴിവുകളാണ് ഉള്ളത്.
Kerala University Recruitment 2024 Age Limit Details
18 വയസ്സ് മുതൽ 45 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 1979 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. SC/ ST, മറ്റ് പിന്നോക്ക കാറ്റഗറിയിൽ പെടുന്നവർക്ക് സർക്കാർ അനുവദിച്ചിരിക്കുന്ന വയസ്സിളവുകൾ ലഭിക്കും.
Educational Qualifications
MCA അല്ലെങ്കിൽ B.Tech ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ B.Tech (ഏതെങ്കിലും വിഷയങ്ങൾ) കമ്പ്യൂട്ടറിൽ സ്പെഷ്യലൈസേഷനോടെ (അതായത്, PGDCA അല്ലെങ്കിൽ തത്തുല്യമായത്) ഡാറ്റാ പ്രോസസ്സിംഗ്/സോഫ്റ്റ്‌വെയർ ഡെവലപ്‌മെൻ്റിൽ 8 വർഷത്തെ പരിചയം.
അല്ലെങ്കിൽ
ബി.ടെക് (ഏതെങ്കിലും വിഭാഗം), ഡാറ്റാ പ്രോസസ്സിംഗ്/സോഫ്റ്റ്‌വെയർ ഡെവലപ്‌മെൻ്റിൽ 10 വർഷത്തെ പരിചയം.
അല്ലെങ്കിൽ
ഇലക്‌ട്രോണിക്‌സ്/ഫിസിക്‌സ്/കമ്പ്യൂട്ടർ സയൻസ്/മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിൽ സ്‌പെഷ്യലൈസേഷനോടുകൂടിയ എംഎസ്‌സി, ഡാറ്റാ പ്രോസസ്സിംഗ്/സോഫ്റ്റ്‌വെയർ ഡെവലപ്‌മെൻ്റ് എന്നിവയിൽ 10 വർഷത്തെ പരിചയവും.
Kerala University Recruitment 2024 Salary Details
77,200 മുതൽ 1,40,500 രൂപവരെയാണ് മാസം ശമ്പളം. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതുമാണ്.
How to Apply Kerala University Recruitment 2024?
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻതന്നെ അപേക്ഷ സമർപ്പിക്കുക. 2024 ഓഗസ്റ്റ് 14 അർദ്ധരാത്രി 12 മണി വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. പൂർണ്ണമായ യോഗ്യതയുള്ളവർ മാത്രം അപേക്ഷിക്കുക.
- ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
- പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
- അതിനായി 'നോട്ടിഫിക്കേഷൻ' എന്ന ക്ലിക്ക് ചെയ്ത് '190/2024' എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
- 'Apply Now' എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
- അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.
- അപേക്ഷ സമർപ്പിച്ച ശേഷം 'My Applications' എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
- കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.