അറ്റൻഡർ, ക്ലീനർ, ബസ് ഡ്രൈവർ, ലൈഫ് ഗാർഡ് തുടങ്ങിയ നിരവധി ഒഴിവുകൾ - Kerala Jobs

Kerala Jobs,Looking for Kerala jobs? Explore the latest vacancies and career opportunities in Kerala with our comprehensive job listings. Find your dr
Kerala Jobs,Looking for Kerala jobs? Explore the latest vacancies and career opportunities in Kerala with our comprehensive job listings. Find your dream job today!കേരളത്തിലെ വിവിധ ജില്ലകളിൽ സർക്കാർ സ്ഥാപനങ്ങളിലും, പദ്ധതികളിലുമായി നിരവധി ഒഴിവുകൾ വന്നിട്ടുണ്ട്. ഒരോ സ്ഥാപനങ്ങളും അതിലേക്ക് വന്നിരിക്കുന്ന ഒഴിവുകളും താഴെ നിൽക്കുന്നു.

1. താൽക്കാലിക നിയമനം

കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജില്‍ ബസ്സ് ഡ്രൈവറുടെയും, ക്ലീനറുടെയും, ഡ്രൈവര്‍ കം ക്ലീനര്‍ (എല്ലാവരും 60 വയസില്‍ താഴെ) ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ളവര്‍ യോഗ്യതയും, പരിചയവും തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂലൈ 24 ന് രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

2. അറ്റെൻഡർ ഒഴിവ്

ആരോഗ്യവകുപ്പിന്റെ ഇടുക്കി ജില്ലയിലെ അറക്കുളത്തുള്ള സ്ത്രീകളുടെ പകല്‍ വീട്ടിലേക്ക് അറ്റന്‍ഡര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 25 രാവിലെ 11 മുതല്‍ സിവിൽ സ്റേഷനിലുള്ള ജില്ലാ മെഡിക്കല്‍ ആഫീസിൽ (ആരോഗ്യം) നടക്കും .

 എസ്എസ്എല്‍സിയാണ് യോഗ്യത. 55 വയസ് കവിയരുത്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, ആധാര്‍/വോട്ടര്‍ ഐ.ഡി. എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കേണ്ടതാണ്. നിയമനം സ്ത്രീകള്‍ക്കു മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 233030, 226929.

3. ലൈഫ് ഗാർഡ്/ കടൽ രക്ഷാഗാർഡ് നിയമനം

2024 വർഷത്തിലെ ട്രോളിങ് നിരോധന കാലയളവിനു ശേഷം തിരുവനന്തപുരം ജില്ലയിൽ ഫിഷറീസ് വകുപ്പ് ഏർപ്പെടുത്തുന്ന റസ്‌ക്യു ബോട്ടുകളിലേക്ക് ലൈഫ് ഗാർഡ്/കടൽ രക്ഷാ ഗാർഡുമാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.

അപേക്ഷകർ രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളികളും ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്‌സ് പരിശീലനം പൂർത്തിയാക്കിയവരുമായിരിക്കണം. പ്രായപരിധി 20നും 45 വയസിനും ഇടയിൽ. പ്രതികൂല കാലാവസ്ഥയിലും കടലിൽ നീന്താൻ ക്ഷമതയുള്ളവരായിരിക്കണം. കടൽ രക്ഷാ പ്രവർത്തനങ്ങളിൽ പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. കൂടാതെ സീ റസ്‌ക്യൂ സ്‌ക്വാഡ് അല്ലെങ്കിൽ ലൈഫ് ഗാർഡ് ആയി ജോലി നോക്കിയിട്ടുള്ളവർ, തിരുവനന്തപുരം ജില്ലയിലെ താമസക്കാർ, 2018 ലെ പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ എന്നിവർക്കും മുൻഗണന ഉണ്ടായിരിക്കും. താത്പര്യമുള്ളവർ വിഴിഞ്ഞത്തെ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ ബയോഡാറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബുക്ക്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ജൂലൈ 25 ഉച്ചതിരിഞ്ഞ് മൂന്നിന് മുൻപായി അപേക്ഷ സമർപ്പിക്കണം. അഭിമുഖം ജൂലൈ 29 രാവിലെ 11ന് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിൽ നടക്കും.

4. സർക്കാർ ടെക്നിക്കൽ സ്കൂളിൽ ട്രേഡ്സ്മാൻ ഇന്റർവ്യൂ

 തിരുവനന്തപുരം നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ടൂ ആൻഡ് ത്രീ വീലർ മെയിൻറെനൻസ്, ഇലക്ട്രിക്കൽ, ഫിറ്റിങ്, വെൽഡിങ് വിഭാഗങ്ങളിൽ ട്രേഡ്‌സ്മാൻ തസ്തികയിൽ നിലവിലുള്ള ഓരോ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ടി.എച്ച്.എസ്.എൽ.സി അല്ലെങ്കിൽ എസ്.എസ്.എൽ.സിയും ബന്ധപ്പെട്ടവിഷയത്തിൽ നേടിയ.ഐ.ടി.ഐ / വിഎച്ച്എസ്ഇ / കെജിസിഇ / ഡിപ്ലോമ എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം ജൂലൈ 23ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.

അഭിമുഖത്തിന്റെ സമയക്രമം

ട്രേഡ്‌സ്മാൻ (ടൂ ആൻഡ് ത്രീ വീലർ മെയിന്റനൻസ്) ജൂലൈ 23 ന് രാവിലെ 9ന് , ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ) രാവിലെ 10:30ന് , ട്രേഡ്‌സ്മാൻ (ഫിറ്റിങ്) ഉച്ചക്ക് 12ന് , ട്രേഡ്‌സ്മാൻ (വെൽഡിങ്) ഉച്ചക്ക് രണ്ടിന്. വിശദവിവരങ്ങൾക്ക് 0472 2812686, 9400006460.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs