ഇന്തോ- ടിബറ്റൻ അതിർത്തി സേന റിക്രൂട്ട്മെന്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം | ITBP Recruitment 2024

ITBP Recruitment 2024,ITBP Head Constable Recruitment 2024, Apply Online.ITBP Head Constable Online Form 2024 for 112 Post.ITBP recruitment 2024: Appl
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍ഡോ-ടിബറ്റന്‍ ബോർഡർ പോലീസ് ഫോഴ്സിലേക്ക് (ഐ.ടി.ബി.പി) റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഹെഡ് കോണ്‍സ്റ്റബിള്‍ (എജ്യുക്കേഷന്‍ ആന്‍ഡ് സ്‌ട്രെസ് കൗണ്‍സിലര്‍) തസ്തികയില്‍ നിയമനമാണ് നടക്കുക. ജനറല്‍ സെന്‍ട്രല്‍ സര്‍വീസ് ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ് വിഭാഗത്തില്‍പെടുന്ന തസ്തികയാണിത്. ജൂലൈ ഏഴ് മുതല്‍ ആഗസ്റ്റ് 5 വരെ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ താഴെ.

ITBP Recruitment 2024 Vacancy Details

ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സ് (ITBP) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ വിജ്ഞാപനം അനുസരിച്ച് 112 ഹെഡ് കോൺസ്റ്റബിൾ ഒഴിവുകളാണ് ഉള്ളത്. പുരുഷന്മാർക്ക് 96 ഒഴിവും വനിതകൾക്ക് 16 ഒഴിവുമാണ് ഉള്ളത്.
എസ്.സി, എസ്.ടി, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണമുണ്ടായിരിക്കും.

ITBP Recruitment 2024 Age Limit Details

20 മുതൽ 25 വയസ്സ് വരെ. സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്.

ITBP Recruitment 2024 Salary Details

25500 രൂപ മുതല്‍ 81,100 രൂപ വരെ.

ITBP Recruitment 2024 Educational Qualification

സൈക്കോളജി ഒരു വിഷയമായി അംഗീകൃത സര്‍വകലാശാല ബിരുദം.
അല്ലെങ്കില്‍ ബിരുദവും ബി.എഡും.

Instructions

തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇന്ത്യയിലും വിദേശത്തുമായി ജോലി ചെയ്യാന്‍ ബാധ്യസ്ഥരായിരിക്കും. 10 ശതമാനം ഒഴിവുകള്‍ വിമുക്ത ഭടന്‍മാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു.

Selection Procedure

കായിക ക്ഷമത പരീക്ഷ, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, എഴുത്ത് പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍.

Application Fees

100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അപേക്ഷ ഫീസില്ല.

How to Apply ITBP Recruitment 2024?

ഉദ്യോഗാര്‍ഥികള്‍ക്ക് https://recruitment.itbpolice.nic.in സന്ദര്‍ശിച്ച് വിജ്ഞാപനവും, അപേക്ഷ വിവരങ്ങളുമറിയാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷിക്കാനുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. യോഗ്യതയുള്ളവർ ഓഗസ്റ്റ് അഞ്ചിനു മുൻപ് അപേക്ഷകൾ സബ്മിറ്റ് ചെയ്യാൻ ശ്രദ്ധിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs