ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ വീഡിയോ എഡിറ്റർ ഒഴിവ് | ILDM Recruitment 2024

ILDM Video Editor Job Vacancy,ILDM | Institute of Land and Disaster Management.ILDM Kerala Recruitment 2024 – Apply Online For Latest Vacancies.Jobs -
ILDM Video Editor Job Vacancy,ILDM | Institute of Land and Disaster Management.ILDM Kerala Recruitment 2024 – Apply Online For Latest Vacancies.Jobs - Kerala State Disaster Management Authority
റവന്യൂ ഡിപ്പാര്‍ട്ട്മെന്റിന്‌ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്വയം ഭരണ പരിശീലന സ്ഥാപനമായ ഐ.എല്‍.ഡി.എം ന്റെ ഭാഗമായ റവന്യു ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ വീഡിയോ എഡിറ്റര്‍ തസ്തികയില്‍ ഒരു ഒഴിവും, വിഷ്വല്‍ മീഡിയയില്‍ ഇന്റേണ്‍സിന്റെ ഒരു ഒഴിവും നിലവിലുള്ളതും,
ആയതിലേക്ക്‌ യോഗ്യരായവരെ തെരഞ്ഞെടുക്കുന്നതിനായി അപേക്ഷകരെ ക്ഷണിച്ചു കൊള്ളുന്നു. താല്പര്യമുള്ളവർ ജൂലൈ 17ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം.

വീഡിയോ എഡിറ്റര്‍

നിയമനം ഒരു വര്‍ഷ കാലയളവിലേക്ക്‌ കരാര്‍ അടിസ്ഥാനത്തിലുള്ളതാണ്‌. പ്രതിമാസം 20,065 രൂപയും, സൗജന്യ താമസ സൌകര്യവും. ന്യൂസ്‌ ക്ലിപ്പുകള്‍ തയ്യാറാക്കല്‍, ലൈവ്‌ ട്രാന്‍സ്മിഷന്‍ സ്വിച്ചിംഗ്, ഓണ്‍ലൈന്‍ എഡിറ്റിംഗ്‌, വീഡിയോ ഫൂട്ടേജിന്റെ അപ്‌ലോഡിംഗ്‌, ഡോക്യുമെന്ററികള്‍ തയ്യാറാക്കല്‍, സോഷ്യല്‍ മീഡിയയ്ക്കു വേണ്ടി വിവിധ രൂപത്തിലുള്ള കണ്ടന്റുകള്‍ തയ്യാറാക്കല്‍ തുടങ്ങിയ ചുമതലകള്‍ ഉള്‍പ്പെടുന്നു.

പ്രായ പരിധി - 35 വയസ്‌.

യോഗ്യത-പ്ലസ്‌ ടൂ, വീഡിയോ എഡിറ്റിംഗില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡ്രിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ കോഴ്സും പാസായിരിക്കണം.

പ്രവര്‍ത്തി പരിചയം-ന്യൂസ്‌ പോര്‍ട്ടല്‍ / സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളില്‍ വാര്‍ത്താധിഷ്ഠിത വീഡിയോ തയ്യാറാക്കുന്നതിലും എഡിറ്റിംഗിലും രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.

ഇന്റേണ്‍ഷിപ്പ്‌

വിഷ്വല്‍ മീഡിയയില്‍ ഇന്റേണ്‍ഷിപ്പിന്‌ അവസരം ഒരുക്കുന്നു. ഒരു വര്‍ഷത്തേക്കാണ്‌ നിയമനം. താമസം സൗജന്യമായിരിക്കും. മാസം - 10,000 രൂപ വേതനം. പ്രായ പരിധി-30 വയസ്‌.

പ്രായോഗിക, സാങ്കേതിക പരീക്ഷകളുടെയും, അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ്‌ നിയമനം. അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഐ.എല്‍.ഡി.എം വെബ്സൈറ്റില്‍ ലഭ്യമായിട്ടുള്ള
ഗൂഗിള്‍ ഫോം പൂരിപ്പിച്ച്‌ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്‌. വീഡിയോ എഡിറ്റിംഗില്‍ പ്രാവീണ്യമുള്ളവര്‍ക്ക്‌ മുന്‍ഗണന നല്‍കും.

ഇ-മെയില്‍ : ildm.revenue@gmail.com
അപേക്ഷിക്കേണ്ട അവസാന തിയതി: 17.07.2024
അഭിമുഖം,എഴുത്തു പരീക്ഷ: 20.0.7.2024

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs