വനിതാ ശിശു വികസന വകുപ്പ് - ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് - ഓ ആർ സി പദ്ധതി വഴി നടപ്പിലാക്കുന്ന ഇടുക്കി ജില്ലയിലെ ജില്ലാ റിസോഴ്സ് സെന്ററിലേക്ക് (ഡി ആർ സി) ഹോണറേറിയം അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ദിവസങ്ങളിൽ സേവനം അനുഷ്ഠിക്കുന്നതിന് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് , സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കർ, സ്പീച്ച് തെറാപ്പിസ്റ്റ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ/ റെമഡിയൽ ട്രൈനർ, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് എന്നിവരുടെ അപേക്ഷകൾ ക്ഷണിക്കുന്നു. കുട്ടികളുടെ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.
തൊടുപുഴ വെങ്ങല്ലൂരിൽ സ്ഥിതി ചെയ്യുന്ന ജില്ലാ റിസോർസ് സെന്ററിലും, ജില്ലയിലെ വിവിധയിടങ്ങളും കമ്മ്യൂണിറ്റി സിറ്റിംഗ് നടത്തി സേവനം ആവശ്യമുള്ള കുട്ടികൾക്ക് വിദഗ്‌ദ്ധരുടെ സേവനം ലഭ്യമാക്കുന്നതിനുമാണ് ഡി ആർ സി എക്സ്പെർട്ട് പാനൽ വിപുലീകരിക്കുന്നത്. ഡി ആർ സി മുഖേന കൺസൾട്ടേഷൻ നടത്തുന്ന വിവിധ മേഖലയിലുള്ള വിദഗ്‌ദ്ധരുടെ യോഗ്യതയും മറ്റു വിവരങ്ങളും ചുവടെ ചേർക്കുന്നു.
സൈക്യാട്രിസ്റ്റ് ഡോക്ടർ
യോഗ്യത: എം ബി ബി എസ് , എം ഡി - സൈക്യാട്രി
ഹോണറേറിയം : പൂർണ്ണ ദിന സേവനം - 3000 /-രൂപ
അർദ്ധ ദിന സേവനം - 2000 /- രൂപ
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് :
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എംഫിൽ ക്ലിനിക്കൽ സൈക്കോളജി, ആർ സി ഐ രജിസ്ട്രേഷൻ
ഹോണറേറിയം: പൂർണ്ണ ദിന സേവനം - 2500 /-രൂപ
അർദ്ധ ദിന സേവനം - 1750 /- രൂപ
സൈക്കോളജിസ്റ്റ്:
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദം
പൂർണ്ണ ദിന സേവനം - 1500 /-രൂപ
അർദ്ധ ദിന സേവനം - 1000 /- രൂപ
സോഷ്യൽ വർക്കർ:
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സോഷ്യൽ വർക്ക് - മെഡിക്കൽ ആൻഡ് സൈക്യാട്രിയിലുള്ള ബിരുദാന്തര ബിരുദം
പൂർണ്ണ ദിന സേവനം - 1500 /-രൂപ
അർദ്ധ ദിന സേവനം - 1000 /- രൂപ
സ്പീച്ച് തെറാപ്പിസ്റ്റ്:
യോഗ്യത: റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച സ്പീച്ച് ആൻഡ് ഹിയറിങ് സയൻസിലുള്ള ബിരുദം/ബിരുദാനന്തര ബിരുദം
പൂർണ്ണ ദിന സേവനം - 1500 /-രൂപ
അർദ്ധ ദിന സേവനം - 1000 /- രൂപ
സ്പെഷ്യൽ എഡ്യൂക്കേറ്റർ/ റെമഡിയൽ എഡ്യൂക്കേറ്റർ,
യോഗ്യത: കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാന്തര ബിരുദം, സ്പെഷ്യൽ എഡ്യൂക്കേഷൻ ബി എഡ്, സ്പെഷ്യൽ എഡ്യൂക്കേഷനിൽ രണ്ടു വർഷത്തെ ഡിപ്ലോമ
പൂർണ്ണ ദിന സേവനം - 1500 /-രൂപ
അർദ്ധ ദിന സേവനം - 1000 /- രൂപ
ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്
യോഗ്യത: ഒക്കുപ്പേഷണൽ തെറാപ്പിയിൽ ബിരുദം/ബിരുദാന്തര ബിരുദം.
പൂർണ്ണ ദിന സേവനം - 1500 /-രൂപ
അർദ്ധ ദിന സേവനം - 1000 /- രൂപ
How to Apply?
ജില്ലാ റിസോർസ് സെന്ററിൽ കൺസൾട്ടേഷൻ നടത്തുന്ന വിദഗ്ദ്ധർക്ക് 10 കിലോമീറ്ററിൽ കൂടുതൽ യാത്ര വരുന്ന സാഹചര്യത്തിൽ ഒരു ദിവസത്തേക്ക് പരമാവധി 500 /- രൂപ വരെ യാത്രബത്ത ഇനത്തിൽ നൽകുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന വിലാസത്തിലേക്ക് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും അയച്ചു നൽകേണ്ടതാണ്. അപേക്ഷ ലഭ്യമാക്കേണ്ട അവസാന തിയതി ജൂലൈ 15.വിലാസം:
ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, പൈനാവ് പി ഓ, പൈനാവ്, ഇടുക്കി, 685603. ഫോൺ: 790695901, 04862235532