Kerala Anganwadi Vacancy| പത്താം ക്ലാസ് തോറ്റവർക്കും ജോലി? അങ്കണവാടി വർക്കർ/ ഹെൽപ്പർ നിയമനം

Kerala Anganwadi Vacancy - കേരള അങ്കണവാടി ഒഴിവ് for Anganwadi Worker and Helper positions. Apply now for rewarding career opportunities in the Anganwa
Explore the latest Kerala Anganwadi Vacancy - കേരള അങ്കണവാടി ഒഴിവ് for Anganwadi Worker and Helper positions. Apply now for rewarding career opportunities in the Anganwadi sector. Check eligibility, age limit, and how to apply.

Anganwadi Recruitment 2024.Kerala Anganwadi Recruitment 2024, ICDS Kerala Apply.Kerala Anganwadi Vacancy - കേരള അങ്കണവാടി ഒഴിവ്.Anganwadi Supervisor Recruitment 2024 Notification1. ആലപ്പുഴ ജില്ലയിലെ അങ്കണവാടി വര്‍ക്കര്‍: അപേക്ഷ

ഭരണികാവ് ഐ.സി.ഡി.എസ്. പ്രൊജക്ട് പരിധിയിലുള്ള ഭരണികാവ്, നൂറനാട്, താമരക്കുളം, പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. അതത് പഞ്ചായത്തില്‍ സ്ഥിരതാമസമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 2024 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവരും 46 വയസ് കവിയാത്തവരുമായിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയില്‍ മൂന്ന് വര്‍ഷത്തെ ഇളവ് ലഭിക്കും. 

 പട്ടികജാതി വിഭാഗക്കാരില്‍ പത്താംതരം പാസാകാത്തവര്‍ ഇല്ലാത്തപക്ഷം പത്താംതരം തോറ്റവരെയും പട്ടിക വിഭാഗക്കാരില്‍ പത്താംതരം ജയിച്ചവരില്ലാത്തപക്ഷം എട്ടാം ക്ലാസ് ജയിച്ചവരെയും പരിഗണിക്കും. അപേക്ഷയും സ്ഥിര താമസം, യോഗ്യത, ജാതി, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും വിധവ ആണെങ്കില്‍ വിധവ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം ഭരണികാവ് ഐ.സി.ഡി.എസ്. ഓഫീസില്‍ ലഭിക്കണം. അവസാന തീയതി ഓഗസ്റ്റ് 17. ഫോണ്‍ 0479 2382583.

2. മലപ്പുറം ജില്ലയിലെ അങ്കണവാടി വർക്കർ/ ഹെൽപ്പർ ഒഴിവുകൾ

അമരമ്പലം, കാളികാവ് ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ഓഗസ്റ്റ് ഒന്നു മുതൽ 20 വരെ പൂക്കോട്ടുംപാടത്തുള്ള കാളികാവ് ഐ.സി.ഡി.എസ് ഓഫീസിൽ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങൾക്ക്: 9188959783

നിലമ്പൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ട‌ിന്റെ പരിധിയിലെ എടക്കര പോത്തുകല്ല് എന്നീ ഗ്രാമപഞ്ചായത്തുകളിൽ ഒഴിവ് വരുന്ന അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും സ്ഥിരം ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഈ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. 

യോഗ്യത

വർക്കർ തസ്‌തികയിലേക്ക് എസ്‌.എസ്.എൽ.സി വിജയിച്ചവര്‍ക്കും ഹെൽപ്പർ തസ്‌തികയിലേക്ക് എസ്.എസ്.എൽ.സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്നവർക്കും അപേക്ഷിക്കാം.പ്രായപരിധി 18 നും 46 നും ഇടയില്‍. എസ്.സി/എസ്.‌ടി വിഭാഗങ്ങളിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ മൂന്നു വർഷം ഇളവ് അനുവദിക്കും. 

അപേക്ഷ

എടക്കര ഗ്രാമപഞ്ചായത്തിലേക്കുള്ള അപേക്ഷകള്‍ ആഗസ്റ്റ് എട്ടു വരെയും പോത്തുകല്ല് ഗ്രാമപഞ്ചായത്തിലേക്കുള്ള അപേക്ഷകള്‍ ആഗസ്റ്റ് 16 വരെയും സ്വീകരിക്കും. ശിശു വികസന പദ്ധതി ഓഫീസർ ഐ.സി.ഡി.എസ് നിലമ്പൂർ അഡീഷണൽ, സപ്ലൈകോ സൂപ്പർ മാർക്കറ്റിനു സമീപം, മുസ്ലിയാരങ്ങാടി, എടക്കര, 679331 എന്ന വിലാസത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഫോണ്‍: 04931 275004

إرسال تعليق

© DAILY JOB. All rights reserved. Developed by Daily Jobs