Repco Bank Recruitment 2024 Vacancy Details
റെപ്കോ ബാങ്ക് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 20 ഒഴിവുകളാണ് ആകെയുള്ളത്.
Repco Bank Recruitment 2024 Age Limit
18 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി. പ്രായം 2024 മെയ് 31 അനുസരിച്ച് കണക്കാക്കും.
Repco Bank Recruitment 2024 Educational Qualification
എസ്എസ്എൽസി
Repco Bank Recruitment 2024 Salary Details
ഓഫീസ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 10000 രൂപയാണ് ശമ്പളമായി ലഭിക്കുക.
Repco Bank Recruitment 2024 Selection Procedure
എഴുത്ത് പരീക്ഷ വഴി. ചെന്നൈയിൽ വെച്ചിട്ടായിരിക്കും എഴുത്ത് പരീക്ഷ നടക്കുക.
Application Fees
• ജനറൽ/ OBC/ മറ്റുള്ളവർ: 500 രൂപ
• SC/ ST: 250
അപേക്ഷ ഫീസ് ഡിമാൻഡ് ഡ്രാഫ്റ്റ് വഴി "REPCO BANK RECRUITMENT CELL" എന്ന വിലാസത്തിൽ ചെന്നൈയിൽ മാറാവുന്ന വിധത്തിൽ അയക്കുക.
How to Apply Repco Bank Recruitment 2024?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെക്കൊടുത്തിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പുവരുത്തുക. യോഗിതാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ എ ഫോറിൽ ടൈപ്പ് ചെയ്ത് അതിൽ നിങ്ങളുടെ ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ വലുത് ഭാഗത്ത് പതിച്ച്താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ അയക്കുക.
The Additional General Manager (Admin),Repco Bank Ltd, P.B.No.1449,Repco Tower,No:33, North Usman Road,T.Nagar, Chennai – 600 017.
അപേക്ഷ അയക്കുന്ന Envelope കവറിനു മുകളിൽ ഇങ്ങനെ രേഖപ്പെടുത്തണം. “FOR THE POST OF TEMPORARY OFFICE ASSISTANT”
അപേക്ഷകൾ 2024 ജൂലൈ 10 വരെ സ്വീകരിക്കും.