KSEB Recruitment 2024 - Apply Online for 32 Vacancies | KSEB യിൽ സ്ഥിരം ജോലി അവസരം - ശമ്പളം 82,000 വരെ

KSEB Recruitment 2024,KSEB: Kerala State Electricity Board Limited,Kerala State Electricity Board Recruitment 2024,13 Jobs Kseb Jobs and Vacancies in
KSEB Recruitment 2024,KSEB: Kerala State Electricity Board Limited,Kerala State Electricity Board Recruitment 2024,13 Jobs Kseb Jobs and Vacancies in Kerala,KSEB Recruitment 2024 - KSEB Career 2024
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (KSEB) നിലവിലുള്ള 32 അസിസ്റ്റന്റ് എൻജിനീയർ സിവിൽ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. താല്പര്യമുള്ളവർക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഈ തസ്തികയിലെ 10% ഒഴിവുകളിലേക്ക് KSEB യിലെ ജീവനക്കാർക്ക് അപേക്ഷിക്കാം. ബാക്കിയുള്ള ഒഴിവുകളിലേക്ക് യോഗ്യതയുള്ള എല്ലാവർക്കും അപേക്ഷിക്കാം.

KSEB Recruitment 2024 Job Details

• ബോർഡ്: Kerala State Electricity Board Ltd (KSEB)
• ജോലി തരം: Kerala Govt
• നിയമനം: സ്ഥിരം 
• ജോലിസ്ഥലം: കേരളം 
• ആകെ ഒഴിവുകൾ: 32
• കാറ്റഗറി നമ്പർ: 129/2024
• നിയമന രീതി: നേരിട്ടുള്ള നിയമനം 
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 
• അപേക്ഷിക്കേണ്ട തീയതി: 2024 ജൂൺ 15
• അവസാന തീയതി: 2024 ജൂലൈ 17

KSEB Recruitment 2024 Vacancy Details 

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് അസിസ്റ്റന്റ് എൻജിനീയർ സിവിൽ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 32 ഒഴിവുകളാണ് ആകെയുള്ളത്. ഇതിൽ 10% ഒഴിവുകൾ കെഎസ്ഇബിയിലെ ജീവനക്കാർക്ക് ഉള്ളതാണ്.

KSEB Recruitment 2024 Age Limit Details 

ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് ഉയർന്ന പ്രായപരിധി ബാധകമല്ല.

KSEB Recruitment 2024 Educational Qualifications

› അംഗീകൃത സർവ്വകലാശാലയിൽ നിന്നും സിവിൽ എൻജിനീയറിങ്ങിൽ ഡിഗ്രി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത. അല്ലെങ്കിൽ
› ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയർസ് ഇന്ത്യ നൽകുന്ന സിവിൽ എൻജിനീയറിങ്ങിൽ അസോസിയേറ്റ് മെമ്പർഷിപ്പ് ഡിപ്ലോമ അല്ലെങ്കിൽ അതിന് തത്തുല്യമായി സർക്കാർ അംഗീകരിച്ച മറ്റേതെങ്കിലും ഡിപ്ലോമ

KSEB Recruitment 2024 Salary Details

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് റിക്രൂട്ട്മെന്റ് വഴി അസിസ്റ്റന്റ് എൻജിനീയർ സിവിൽ  തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് 40975 രൂപ മുതൽ 81,630 രൂപ വരെ മാസം ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

How to Apply KSEB Recruitment 2024?

• യോഗ്യരായ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.
• രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.
• ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക. താഴെ സെർച്ച് ബാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.
• തുടർന്ന് 129/2024 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക
• നിങ്ങൾ നിശ്ചിത തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരാണെങ്കിൽ Apply Now എന്ന ഓപ്ഷൻ കാണും. അതിൽ ക്ലിക്ക് ചെയ്തു കൊണ്ട് അപേക്ഷിക്കുക.
• അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ അല്ലെങ്കിൽ സ്വന്തമായി മൊബൈൽ ഫോൺ ഉള്ളവർ പ്ലേസ്റ്റോറിൽ നിന്നും പഫിൻ ബ്രൗസർ ഡൗൺലോഡ് ചെയ്ത് അതിലെ മൗസ് ബട്ടൺ ഇനാബിൾ ചെയ്തുകൊണ്ട് അപേക്ഷിക്കുക.
• അപേക്ഷകൾ 2024 ജൂലൈ 17 രാത്രി 12 മണി വരെ ഓൺലൈൻ വഴി സൗജന്യമായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Selection Procedure

ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഴുത്ത്/ ഓ എം ആർ/ ഓൺലൈൻ പരീക്ഷ നടത്തുകയാണെങ്കിൽ പരീക്ഷ എഴുതുന്നതിന് കൺഫർമേഷൻ അപേക്ഷകർ തങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി നൽകേണ്ടതാണ്. അപ്രകാരം സ്വീകരണം നൽകുന്നവർക്ക് മാത്രം അഡ്മിഷൻ ടിക്കറ്റ് ജനറേറ്റ് ചെയ്ത് അത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം പരീക്ഷാ തീയതി വരെയുള്ള അവസാനത്തെ 15 ദിവസത്തിനുള്ളിൽ ലഭ്യമാക്കുന്നതാണ്. നിശ്ചിത സമയത്തിനുള്ളിൽ സ്ഥിതീകരണം നിൽക്കാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്. സ്ഥിതീകരണം നൽകേണ്ടതായ കാലയളവ് സംബന്ധിച്ച തീയതികളെ കുറിച്ചും അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്ന തീയതി സംബന്ധിച്ചും ഉള്ള വിവരങ്ങൾ ബന്ധപ്പെട്ട പരീക്ഷ കലണ്ടറിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഇതു സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർഥികളുടെ പ്രൊഫൈലിലും അതിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ ഫോൺ നമ്പറിലും നൽകുന്നതാണ്. പരീക്ഷക്ക് ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും, ഏറ്റവും ഉയർന്ന റാങ്ക് ലഭിക്കുന്നവർക്ക് ആദ്യം ആദ്യം നിയമനം ലഭിക്കുകയും ചെയ്യുന്നതാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain