Vacancy Details KEPCO Recruitment 2024
കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് കാഷ്യർ കം അക്കൗണ്ടന്റ് ട്രെയിനി പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു ഒഴിവാണ് ആകെയുള്ളത്. കോൺട്രാക്ട് അടിസ്ഥാനത്തിലുള്ള നിയമനം ആയിരിക്കും.
KEPCO Recruitment 2024 Age Limit Details
✦ 18 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് ആണ് അപേക്ഷിക്കാൻ അവസരം ഉള്ളത്.
✦ സംവരണ വിഭാഗത്തിൽ പെടുന്ന പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുകൾ ലഭിക്കുന്നതാണ്.
KEPCO Recruitment 2024 Educational Qualifications
1. അംഗീകൃത സർവകലാശാലാ അഥവാ ഇൻസ്റ്റിറ്റ്യൂട്ടിൽ
B.Com
2. ടാലി അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയറിൽ ഒരു വർഷത്തെ വർക്കിംഗ് പരിചയം.
KEPCO Recruitment 2024 Salary Details
കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി കാഷ്യർ കം അക്കൗണ്ടന്റ് ട്രെയിനി തസ്തികയിൽ ജോലി ലഭിച്ചാൽ 18,000 രൂപയാണ് മാസം ലഭിക്കുക.
How to Apply KEPCO Vacancies?
യോഗ്യതയുള്ള താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡാറ്റ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം Managing Director, Kerala State Poultry Development Corporation Limited, TC-30/697, Pettah, Thiruvananthapuram-695024 എന്ന വിലാസത്തിൽ രജിസ്റ്റേഡ് പോസ്റ്റ് വഴി അയക്കേണ്ടതാണ്. അപേക്ഷകൾ 2024 ജൂലൈ 5 വൈകുന്നേരം 4 മണിക്ക് മുൻപ് ലഭിക്കത്തക്ക വിധത്തിൽ അയക്കുക. തിരുവനന്തപുരത്തുള്ള KEPCO റസ്റ്റോറന്റിലാണ് ഒഴിവുള്ളത്.