BEVCO Recruitment 2024: കേരള സർക്കാർ സ്ഥിര ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അവസരം. കേരള സ്റ്റേറ്റ് ബീവറേജസ് (മാനുഫാക്ചറിങ് ആൻഡ് മാർക്കറ്റിംഗ്) കോർപ്പറേഷൻ ലിമിറ്റഡ് (BEVCO) കമ്പ്യൂട്ടർ പ്രോഗ്രാമർ കം ഓപ്പറേറ്റർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർക്ക് ജൂലൈ 17 വരെ ഓൺലൈനായി സൗജന്യമായി അപേക്ഷിക്കാം.
BEVCO Recruitment 2024 Job Details
• ബോർഡ്: Kerala state Beverages Corporation Limited
• ജോലി തരം: Kerala Govt
• നിയമനം: സ്ഥിരം
• ജോലിസ്ഥലം: കേരളം
• കാറ്റഗറി നമ്പർ: 130/2024
• ആകെ ഒഴിവുകൾ: 03
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 2024 ജൂൺ 15
• അവസാന തീയതി: 2024 ജൂലൈ 17
How Many Vacancies BEVCO Recruitment 2024?
കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡ് കമ്പ്യൂട്ടർ പ്രോഗ്രാമർ കം ഓപ്പറേറ്റർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ ആകെ 3 ഒഴിവുകളാണുള്ളത്. ഈ ഒഴിവിന് പുറമേ കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ ഈ ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതാണ്.
BEVCO Recruitment 2024 Age Limit Details
18 വയസ്സിനും 36 വയസ്സിനും ഇടയിലാണ് പ്രായപരിധി. ഉദ്യോഗാർത്ഥികൾ 02.01.1988 നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം. മറ്റ് പിന്നാക്ക വിഭാഗത്തിൽ പെട്ടവർക്കും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ട വർക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.
BEVCO Recruitment 2024 Qualifications
(1) ഒരു അംഗീകൃത സർവകലാശാല നൽകുന്ന ബിഎ / ബിഎസ്‌സി / ബികോം അല്ലെങ്കിൽ തത്തുല്യമായ 3 വർഷത്തെ ബിരുദം
(2) ഒരു പൊതുമേഖലാ സ്ഥാപനത്തിൻ കീഴിലോ കമ്പനി നിയമപ്രകാരം അംഗീകൃതമായ ഒരു വ്യാവസായിക സ്ഥാപനത്തിനോ കീഴിലുള്ള പ്രോഗ്രാമിംഗിലും കമ്പ്യൂട്ടർ പ്രവർത്തനങ്ങളിലും മൂന്ന് വർഷത്തെ പരിചയം.
BEVCO Recruitment 2024 Salary
കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി കമ്പ്യൂട്ടർ പ്രോഗ്രാമർ കം ഓപ്പറേറ്റർ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ മാസം 37,400 രൂപ മുതൽ 79,000 രൂപ വരെ ശമ്പളം ലഭിക്കും.
How to Apply BEVCO Recruitment 2024?
➢ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.
➢ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.
➢ ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക
➢ തുടർന്ന് 130/2024 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
➢ Apply now എന്ന ഓപ്ഷൻ പ്രയോഗിക്കുക.
➢ ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
➢ അപേക്ഷകൾ 2024 ജൂലൈ 17 അർദ്ധരാത്രി 12 മണിവരെ സ്വീകരിക്കും.