കേന്ദ്രസർക്കാരിന് കീഴിൽ ജാർഖണ്ഡ് ഹൈക്കോടതി ഇപ്പോൾ അസിസ്റ്റന്റ്/ ക്ലാർക്ക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊത്തം 410 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ 2024 മെയ് 9 വരെ ഓൺലൈനായി സ്വീകരിക്കും.
ഒഴിവുകൾ
ജാർഖണ്ഡ് ഹൈക്കോടതി പുറത്തുവിട്ട ഒഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് അസിസ്റ്റന്റ്/ ക്ലാർക്ക് പോസ്റ്റിലേക്ക് 410 ഒഴിവുകളാണ് ഉള്ളത്.
ശമ്പളം
25,500 മുതൽ 81100 രൂപ വരെയാണ് മാസം ശമ്പളം.
പ്രായപരിധി
21 വയസ്സ് മുതൽ 35 വയസ്സ് വരെയാണ് അപേക്ഷകർക്കുള്ള പ്രായപരിധി.
വിദ്യാഭ്യാസ യോഗ്യത
ബിരുദം അല്ലെങ്കിൽ തത്തുല്യം, കമ്പ്യൂട്ടർ പരിജ്ഞാനം, കമ്പ്യൂട്ടർ പരിജ്ഞാനം അത്യാവശ്യമാണ്.
അപേക്ഷ ഫീസ്
റിസർവേഷൻ ഇല്ലാത്തവർക്ക് 500 രൂപയും, SC/ ST കാറ്റഗറികാർക്ക് 125 രൂപയുമാണ് അപേക്ഷ ഫീസ്. ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് ഫീസ് അടക്കാം.
How to Apply?
അപേക്ഷിക്കാനായി ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ജാർഖണ്ഡ് ഹൈക്കോടതിയുടെ ഒഫീഷ്യൽ സൈറ്റിലേക്ക് കയറാം. ഹോം പേജിലെ റിക്രൂട്ട്മെന്റ് ലിങ്ക് തിരഞ്ഞെടുക്കുക. അപേക്ഷാഫോറം പൂർണമായി ഫിൽ ചെയ്യുക. ആവശ്യമായ സർട്ടിഫിക്കറ്റ്നൽകി അപേക്ഷ ഫീസ് അടച്ച് സബ്മിറ്റ് ചെയ്യുക.