കേരള സർക്കാരിനു കീഴൽ സ്ഥിരം ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് കേരള ബാങ്കിൽ സ്ഥിര ജോലി നേടാൻ സുവർണ്ണാവസരം.കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് ക്ലർക്ക്/ കാഷ്യർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി അപേക്ഷ ക്ഷണിച്ചു.ഇരു തസ്തികകളിലുമായിട്ട് 230 ഒഴിവുകൾ ആണ് ഉള്ളത്.
Vacancy Details for Kerala Bank Recruitment 2024
കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തുവിട്ട ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് ക്ലർക്ക്/ കാഷ്യർ പോസ്റ്റിലേക്ക് 230 ഒഴിവുകൾ ആണ് ഉള്ളത്. കാറ്റഗറി നമ്പർ താഴെ നൽകുന്നു.
• 064/2024
Age Limit Details Kerala Bank Recruitment 2024
18 വയസ്സ് മുതൽ 40 വരെ. 02/01/1984 നും 01/01/2006നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ. മറ്റ് പിന്നാക്ക സമുദായങ്ങൾ, എസ്‌സി/എസ്‌ടി, ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾ എന്നിവർക്ക് സാധാരണ പ്രായത്തിൽ ഇളവിന് അർഹതയുണ്ട്.
Educational Qualification for Kerala Bank Recruitment 2024
എ. കൊമേഴ്‌സിൽ ബിരുദം അല്ലെങ്കിൽ ഒരു അംഗീകൃത സർവകലാശാലയുടെ കലയിൽ ബിരുദാനന്തര ബിരുദം, സഹകരണം പ്രത്യേക വിഷയമായി.
അഥവാ
ബി.(i) അംഗീകൃത സർവ്വകലാശാലയുടെ ഏതെങ്കിലും ബാച്ചിലേഴ്സ് ബിരുദവും
(ii) സഹകരണത്തിലും ബിസിനസ് മാനേജ്മെൻ്റിലും ഉയർന്ന ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ അല്ലെങ്കിൽ ഹയർ ഡിപ്ലോമ (HDC അല്ലെങ്കിൽ HDC & BM ഓഫ് സ്റ്റേറ്റ് കോ-
കേരളയുടെ ഓപ്പറേറ്റീവ് യൂണിയൻ അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗിൻ്റെ HDC, HDCM അല്ലെങ്കിൽ സബോർഡിനേറ്റ് (ജൂനിയർ) പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) വിജയകരമായി പൂർത്തിയാക്കുക.
അഥവാ
സി.ബി.എസ്.സി. (കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്) കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ ബിരുദം
Salary Details for Kerala Bank Recruitment 2024
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിലെ ക്ലർക്ക്/ ക്യാഷ്യർ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 20280 രൂപ മുതൽ 54720 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ഓർക്കുക.
Kerala Bank Recruitment 2024 Selection Procedure
1. OMR പരീക്ഷ
2. ഷോർട്ട് ലിസ്റ്റിംഗ്
3. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
4. വ്യക്തിഗത ഇന്റർവ്യൂ
How to Apply Kerala Bank Recruitment 2024?
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻതന്നെ അപേക്ഷ സമർപ്പിക്കുക. 2024 മെയ് 15 അർദ്ധരാത്രി 12 മണി വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. പൂർണ്ണമായ യോഗ്യതയുള്ളവർ മാത്രം അപേക്ഷിക്കുക.
⭗ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
⭗ പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
⭗ അതിനായി 'നോട്ടിഫിക്കേഷൻ' എന്ന ക്ലിക്ക് ചെയ്ത് '063/2024,064/2024' എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
⭗ 'Apply Now' എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
⭗ അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.
⭗ അപേക്ഷ സമർപ്പിച്ച ശേഷം 'My Applications' എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
⭗ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.