തെറാപിസ്റ്റ്
സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ തെറാപിസ്റ്റ് കോഴ്‌സ്. പ്രതിമാസ വേതനം- 14700 രൂപ. ഉയര്‍ന്ന പ്രായപരിധി 2024 മാര്‍ച്ച് 11ന് 40 വയസ് കവിയരുത്.
യോഗാ ഇന്‍സ്ട്രക്ടര്‍
സര്‍ക്കാര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഒരു വര്‍ഷത്തില്‍ കുറയാത്ത പി.ജി ഡിപ്ലോമ ഇന്‍ യോഗ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത സര്‍വകലാശാല/ സര്‍ക്കാര്‍ വകുപ്പ് എന്നിവയില്‍ നിന്നുള്ള ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിങ് കോഴ്‌സ് പാസാകണം. പ്രതിമാസ വേതനം- 14000 രൂപ. ഉയര്‍ന്ന പ്രായപരിധി 2024 മാര്‍ച്ച് 11ന് 50 വയസ് കവിയരുത്.
ഇന്റർവ്യൂ
ബയോഡാറ്റയും ഫോട്ടോയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെയും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖയുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷാ ഫോം സഹിതം രാമവര്‍മ ജില്ലാ ആയുര്‍വേദ ആശുപത്രിയിലുള്ള നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ മാര്‍ച്ച് 19ന് രാവിലെ 10ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. വിശദവിവരങ്ങള്‍ http://nam.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0487 2939190.