കേരള ഖര മാലിന്യ സംസ്കരണ യൂണിറ്റിൽ ഡാറ്റാ എൻട്രി ഒഴിവ് | KSWMP Recruitment 2024

KSWMP Recruitment 2024 Job Details,KSWMP Recruitment 2024 Vacancy Details,KSWMP Recruitment 2024 Age Limit Details,KSWMP Recruitment 2024 Educational
KSWMP Recruitment 2024

കേരള ഖര മാലിന്യ സംസ്കരണ യൂണിറ്റ് (KSWMP) ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം മൾട്ടി ടാസ്ക് പേഴ്സൺ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ 2024 മാർച്ച് 28ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം. താൽക്കാലിക അടിസ്ഥാനത്തിലുള്ള നിയമനം ആയിരിക്കും തിരഞ്ഞെടുക്കപ്പെട്ടാൽ ഉണ്ടാവുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.

KSWMP Recruitment 2024 Job Details

  • ബോർഡ്: കേരള ഖര മാലിന്യ യൂണിറ്റ്
  • ജോലി തരം: കേരള സർക്കാർ 
  • വിജ്ഞാപന നമ്പർ: CMD/KSWMP/02/2024
  • നിയമനം: താൽക്കാലികം
  • തസ്തിക: ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം മൾട്ടി ടാസ്ക് പേഴ്സൺ
  • ജോലിസ്ഥലം: കേരളത്തിലുടനീളം 
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2024 മാർച്ച് 13
  • അവസാന തീയതി: 2024 മാർച്ച് 28

KSWMP Recruitment 2024 Vacancy Details

കേരള ഖര മാലിന്യ സംസ്കരണ പദ്ധതിയിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം മൾട്ടി ടാസ്ക് പേഴ്സൺ പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു ഒഴിവാണ് ആകെയുള്ളത്.

KSWMP Recruitment 2024 Age Limit Details

40 വയസ്സ് വരെയാണ് പ്രായപരിധി. 2024 മാർച്ച് 12 അനുസരിച്ച് കണക്കാക്കും.

KSWMP Recruitment 2024 Educational Qualifications

അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം, PGDCA/DCA, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് (Higher) മലയാളം (Lower).

ബന്ധപ്പെട്ട മേഖലയിൽ 5 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. MS Word, Excel, Power Point, Word Processing, Tally തുടങ്ങിയ കാര്യങ്ങളിൽ നല്ല അറിവുണ്ടായിരിക്കണം. വേഗത്തിലുള്ള ടൈപ്പിംഗ് വേഗതയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുമായുള്ള പരിചയവും അഭികാമ്യമാണ്. ലോകബാങ്ക്/എഡിബി എന്നിവയുമായി ബന്ധപ്പെട്ട എക്സ്റ്റേണൽ എയ്ഡഡ് പ്രോജക്ടുകളിലെ പ്രവൃത്തി പരിചയം ഒരു അധിക നേട്ടമായിരിക്കും.

KSWMP Recruitment 2024 Salary Details

കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് യൂണിറ്റിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം മൾട്ടി ടാസ്ക് പേഴ്സൺ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 26400 രൂപ മാസം ശമ്പളം ലഭിക്കും.

KSWMP Recruitment 2024 Application Fees

കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ഡാറ്റ എൻട്രി ഓപ്പറേറ്റർ കം മൾട്ടി ടാസ്ക് പേഴ്സൺ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് അപേക്ഷ ഫീസ് ഒന്നും തന്നെ ആവശ്യമില്ല.

How to Apply KSWMP Recruitment 2024?

  • യോഗ്യരായ ഉദ്യോഗാർത്ഥികൾ www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കുക
  • ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്റ്റർ ചെയ്തും മറ്റുള്ളവർ ലോഗിൻ ചെയ്തു കൊണ്ടും അപേക്ഷിക്കുക.
  • അപേക്ഷകൾ 2024 മാർച്ച് 28 വൈകുന്നേരം 5 മണിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ്
  • അപേക്ഷിക്കുന്ന സമയത്ത് വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം
  • കൂടാതെ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്
  • അവസാനം സബ്മിറ്റ് ചെയ്യുക.
  • സബ്മിറ്റ് ചെയ്ത അപേക്ഷയുടെ ഒരു പകർപ്പ് എടുത്ത് വെക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs