ശമ്പളം, യോഗ്യത
പ്രതിമാസം വേതനം 15000/-രൂപ പരമാവധിയാത്രബ 5000/-രൂപയുമാണ്. +2/ പ്ലസ്ടു/ വി എച്ച് എസ് സി അടിസ്ഥാന യോഗ്യതയുള്ളവരും, കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവരുമാണ് അപേക്ഷിക്കേണ്ടത്. FISHING CRAFT, GEAR എന്നിവ വിഷയമായി വി എച്ച് എസ് സി / ഇതര കോഴ്‌സുകൾ പഠിച്ചവർക്കും, മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവർക്കും, സർക്കാർ സ്ഥാപനങ്ങളിൽ സമാന ജോലിയിൽ പ്രവൃത്തി പരിചയം ഉള്ളവർക്കും, മത്സ്യവകുപ്പിന്റെ മറൈൻ പദ്ധതിയിൽ പ്രവൃത്തി പരിചയം ഉള്ളവർക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
ഇന്റർവ്യൂ
എറണാകുളം ജില്ലയിൽ മാർച്ച് 11 തിങ്കളാഴ്‌ച രാവിലെ 10.30 നും, തൃശ്ശൂർ ജില്ലയിൽ അന്നേ ദിവസം ഉച്ചക്ക് ശേഷം 2 നും അഭിമുഖം നടത്തുന്നതാണ്. വിദ്യാ ഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മത്സ്യത്തൊഴിലാളി കുടുംബം എന്ന് തെളിയിക്കുന്ന രേഖ എന്നിവയുമായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, ഫിഷറീസ് ഓഫീസ് കോംപ്ലക്‌സ്, ഡോക്‌ടർ സലിം അലി റോഡ്, ഹൈക്കോടതിക്ക് സമീപം, എറണാകുളം 18 എന്ന വിലാസത്തിൽ എത്തിച്ചേരേണ്ടതാണ്.
തിരുവനന്തപുരം ജില്ലയിൽ അപേക്ഷകൾ 2024 മാർച്ച് 11 തിങ്കളാഴ്ചയും, കൊല്ലം ജില്ലയിലെ അപേക്ഷകൾ 2024 മാർച്ച് 12 ചൊവ്വാഴ്ചയും രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മത്സ്യത്തൊഴിലാളി കുടുംബാംഗം എന്ന രേഖ എന്നിവയുമായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, തിരുവനന്തപുരം മേഖലാ ഓഫീസിൽ (കാന്തി, ജി.ജി.ആർ.എ – 14 എ.റ്റി.സി 82/258, സമദ് ഹോസ്പറ്റിറ്റലിന് സമീപം, അമ്പലത്തുമുക്ക്, പേട്ട, വഞ്ചിയൂർ പി. ഒ., തിരുവനന്തപുരം – 695035) നേരിട്ട് വാക്-ഇൻ-ഇന്റർവ്യൂവിന് എത്തിച്ചേരേണ്ടതാണ്