കേരള സർക്കാരിന് കീഴിൽ പ്യൂൺ, ക്ലാർക്ക്, കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവുകൾ | GDCA Recruitment 2024

GDCA Recruitment 2024,GREATER COCHIN DEVELOPMENT AUTHORITY,Kerala Jobs,Free job Alert,GDCA Email: gcdaplanning@gmail.com, Kerala jobs
GDCA Recruitment 2024കേരള സർക്കാർ സ്ഥാപനമായിട്ടുള്ള ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റി (GDCA) വിവിധ ക്ലാർക്ക്, പ്യൂൺ, മെസഞ്ചർ, കമ്പ്യൂട്ടർ അസിസ്റ്റന്റ്  ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർക്ക് ഇമെയിൽ വഴിയോ തപാൽ വഴിയോ അപേക്ഷിക്കാം. 2024 ഏപ്രിൽ 16 വരെ അപേക്ഷിക്കാനുള്ള സമയപരിധിയുണ്ട്.

Vacancy Details

ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റി (GDCA) പ്രസിദ്ധീകരിച്ച ഒഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് മൂന്ന് ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
• ക്ലർക്ക്
• കമ്പ്യൂട്ടർ അസിസ്റ്റന്റ്
• മെസഞ്ചർ, പ്യൂൺ 
തസ്തികളിലേക്ക് ഓരോ ഒഴിവ് വീതമാണ് ഉള്ളത്.

Age Limit Details

മിനിമം 18 വയസ്സ് പൂർത്തിയായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

Educational Qualification

1. ക്ലർക്ക്
• ബികോം അല്ലെങ്കിൽ എം.കോം
• അക്കൗണ്ടിംഗ് മേഖലയിൽ രണ്ട് വർഷത്തെ പരിചയം.
• മലയാളം, ഇംഗ്ലീഷ് നന്നായി സംസാരിക്കാനും എഴുതാനും കഴിയണം.
2. കമ്പ്യൂട്ടർ അസിസ്റ്റന്റ് 
• ബിരുദം, കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഡിപ്ലോമ.
• രണ്ടു വർഷത്തെ പരിചയം
• എം.എസ് ഓഫീസിൽ പരിജ്ഞാനം.
• മലയാളം, ഇംഗ്ലീഷ് നന്നായി സംസാരിക്കാനും എഴുതാനും കഴിയണം.
3. മെസഞ്ചർ/ പ്യൂൺ
• പ്ലസ് ടു പാസ്
• കമ്മ്യൂണിക്കേഷൻ സ്കിൽ 

Salary Details

• ക്ലർക്ക്: 25,000 - 30,000/-
• കമ്പ്യൂട്ടർ അസിസ്റ്റന്റ്: 20,000 - 25,000/-
• മെസഞ്ചർ, പ്യൂൺ: 10,000 - 15,000/-

How to Apply?

ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റി (GDCA) ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് താഴെക്കൊടുത്തിരിക്കുന്ന അപ്ലിക്കേഷൻ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക. പൂരിപ്പിച്ച അപേക്ഷകൾ തപാൽ വഴി GREATER COCHIN DEVELOPMENT AUTHORITY P.B.No:2012 , Phone – 2204261, 2206122 Fax :91 484 2206230, Kochi - 682 020 എന്ന അഡ്രസ്സിൽ അയക്കുക. അപേക്ഷയുടെ ഒരു പകർപ്പ് gcdaplanning@gmail.com എന്ന ഇമെയിൽ വിലാസത്തിലും അയക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2024 ഏപ്രിൽ 16 വൈകുന്നേരം 5 മണി വരെയാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs