മലപ്പുറം ജില്ലയിലെ പൊന്നാനി കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ രക്ഷാ പ്രവര്‍ത്തന ബോട്ടിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ സ്രാങ്ക്, ബോട്ട് ഡ്രൈവര്‍, ലാസ്കര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. 89 ദിവസത്തേക്കാണ് നിയമനം. സ്ത്രീകള്‍, അംഗപരിമിതര്‍, പകര്‍ച്ചവ്യാധി ഉള്ളവര്‍ എന്നിവര്‍ അപേക്ഷിക്കുവാന്‍ അര്‍ഹരല്ല. മാര്‍ച്ച് 12 രാവിലെ 11മണിക്ക് പൊന്നാനി കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ വെച്ച് കൂടിക്കാഴ്ച നടക്കും.
പ്രായപരിധി
അപേക്ഷകരുടെ പ്രായം 2024 ജനുവരി ഒന്നിന് 50 വയസ്സ് കവിയരുത്. അപേക്ഷകര്‍ക്കായി കടലില്‍ 500 മീറ്റര്‍ നീന്തല്‍ ടെസ്റ്റും നടത്തും. അപേക്ഷകര്‍ ശാരീരിക – മാനസിക ആരോഗ്യക്ഷമത തെളിയിക്കുന്നതിന് ഒന്നാം ഗ്രേഡ് സിവില്‍ സര്‍ജനില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
സ്രാങ്ക്
ഈ പോസ്റ്റിലേക്ക് 1 ഒഴിവാണുള്ളത്. ഏഴാം ക്ലാസുവരെ പഠിച്ചിരിക്കണം. തിരുവിതാംകൂര്‍, കൊച്ചി, മദ്രാസ് ജനറല്‍ റൂള്‍സ് പ്രകാരം നേടിയിട്ടുള്ള ബോട്ട് സ്രാങ്ക് കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റോ തത്തുല്യമായ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളോ നേടിയിരിക്കണം. ബോട്ട് സ്രാങ്ക് ആയി കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ശാരീരിക യോഗ്യത- പൊക്കം: 5 അടി 4 ഇഞ്ച്. നെഞ്ചളവ്: 31-32.5 ഇഞ്ച്. കാഴ്ച ശക്തി: ഓരോ കണ്ണിനും പൂര്‍ണ്ണ കാഴ്ചശക്തി ഉണ്ടായിരിക്കണം. വര്‍ണാന്ധത,സ്ക്വിന്റ്, കണ്ണിലെ മറ്റു പ്രശ്നങ്ങള്‍, കണ്‍പോളകളിലെ പ്രശ്നങ്ങള്‍ എന്നിവ പാടില്ല.
ബോട്ട് ഡ്രൈവർ
രണ്ടു ഒഴിവുകളാണുള്ളത്. യോഗ്യത: ഏഴാം ക്ലാസുവരെ പഠിച്ചിരിക്കണം. തിരുവിതാംകൂര്‍, കൊച്ചി, മദ്രാസ് ജനറല്‍ റൂള്‍സ് അംഗീകരിച്ച ബോട്ട് ഡ്രൈവേഴ്സ് കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റോ തത്തുല്യമായ യോഗ്യതാ സര്‍ട്ടിഫിക്കറ്റോ നേടിയിരിക്കണം. പുറംകടലില്‍ ബോട്ട് ഡ്രൈവറായി കുറഞ്ഞത് അഞ്ചു വര്‍ഷം പ്രവൃത്തി പരിചയം വേണം. ശാരീരിക യോഗ്യത- പൊക്കം: 5 അടി 4 ഇഞ്ച്. നെഞ്ചളവ്: 31-32.5 ഇഞ്ച്. കാഴ്ച ശക്തി: ഓരോ കണ്ണിനും പൂര്‍ണ്ണ കാഴ്ചശക്തി ഉണ്ടായിരിക്കണം. വര്‍ണാന്ധത,സ്ക്വിന്റ്, കണ്ണിലെ മറ്റു പ്രശ്നങ്ങള്‍, കണ്‍പോളകളിലെ പ്രശ്നങ്ങള്‍ എന്നിവ പാടില്ല.
ലാസ്കർ
രണ്ടു ഒഴിവുകളാണുള്ളത്. യോഗ്യത: ഏഴാം ക്ലാസുവരെ പഠിച്ചിരിക്കണം. കേരള മൈനര്‍ പോര്‍ട്ട്സ് /ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പോര്‍ട്ട്സ് നല്‍കിയിട്ടുള്ള ലാസ്കര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവരായിരിക്കണം. ഇതിന് പുറമെ കടലില്‍ ജോലി ചെയ്തുള്ള മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ശാരീരിക യോഗ്യത- പൊക്കം: 5 അടി 4 ഇഞ്ച്. നെഞ്ചളവ്: നെഞ്ചളവ് 31 ഇഞ്ചും 1.5 ഇഞ്ച് വികാസവും ഉണ്ടായിരിക്കണം. കാഴ്ച ശക്തി: ഓരോ കണ്ണിനും പൂര്‍ണ്ണ കാഴ്ചശക്തി ഉണ്ടായിരിക്കണം. വര്‍ണാന്ധത,സ്ക്വിന്റ്, കണ്ണിലെ മറ്റു പ്രശ്നങ്ങള്‍, കണ്‍പോളകളിലെ പ്രശ്നങ്ങള്‍ എന്നിവ പാടില്ല.
ഇന്റർവ്യൂ
നിശ്ചിത യോഗ്യതയുള്ള, തീരദേശ പൊലീസ് സ്റ്റേഷനുകളില്‍ ജോലി നോക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് (ആധാര്‍, ഇലക്‍ഷന്‍ ഐ.ഡി. കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് ഇവയില്‍ ഏതെങ്കിലും ഒന്ന്) രണ്ടു ഫോട്ടോ, വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, കണ്ണിന്റെ കാഴ്ച പരിശോധിച്ച സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മാര്‍ച്ച് 12 ന് രാവിലെ ഏഴു മണിക്ക് പൊന്നാനി കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാവണം