Notification Details
Board Name | വൈൽഡ് ലൈഫ് ഇൻസ്റ്റിറ്യൂട്ട് ഓഫ് ഇന്ത്യ |
---|---|
Type of Job | Central Govt Job |
Advt No | No |
പോസ്റ്റ് | ലാബ് അറ്റൻഡൻ്റ്, ഡ്രൈവർ, ടെക്നിക്കൽ അസിസ്റ്റൻ്റ് |
ഒഴിവുകൾ | 07 |
ലൊക്കേഷൻ | All Over India |
അപേക്ഷിക്കേണ്ട വിധം | തപാല്‍ വഴി |
നോട്ടിഫിക്കേഷൻ തീയതി | 2024 ഫെബ്രുവരി 14 |
അവസാന തിയതി | 14 മാർച്ച് 2024 |
Vacancy Details
വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷൻ അനുസരിച്ച് വിവിധ തസ്തികളിലായി ഏഴ് ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ പോസ്റ്റിലേക്കും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.
• ലാബ് അറ്റൻഡന്റ്: 04
• ഡ്രൈവർ: 02
• ടെക്നിക്കൽ അസിസ്റ്റന്റ്: 01
Age Limit Details
ലാബ് അറ്റൻഡന്റ്, ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികളിലേക്ക് 28 വയസ്സ് വരെയും, ഡ്രൈവർ പോസ്റ്റിലേക്ക് 27 വയസ്സ് വരെയുമാണ് പ്രായപരിധി. പിന്നോക്ക വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിരിക്കുന്ന ഇളവുകൾ ലഭിക്കുന്നതാണ്.
Educational Qualification
1. ലാബ് അറ്റൻഡന്റ്
പത്താം ക്ലാസിൽ മിനിമം 50 ശതമാനം മാർക്ക്.
2.ഡ്രൈവർ
പത്താംതരം. ലൈറ്റ് മോട്ടോർ, ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം.
3. ടെക്നിക്കൽ അസിസ്റ്റന്റ്
1st ക്ലാസ് ഉള്ള B.Sc.(CS)/ B.Sc.(IT)/ BCA/ B.Tech.(IT)/ B. Tech(CS) അല്ലെങ്കിൽ മേഖലയിൽ തത്തുല്യ കോഴ്സുകൾ കമ്പ്യൂട്ടർ/ഐടി അല്ലെങ്കിൽ പിജി ഡിപ്ലോമ ഇൻ RS/GIS അല്ലെങ്കിൽ തത്തുല്യം
or
1st ക്ലാസ് DIP. Engg ൽ. /ടെക്. യുടെ 3 വർഷം മുഴുവൻ സമയ കാലാവധി അല്ലെങ്കിൽ അതിൻ്റെ തത്തുല്യമായത്.
Salary Details
ലാബ് അറ്റൻഡന്റ് പോസ്റ്റിലേക്ക് ലെവൽ വൺ അനുസരിച്ചും, ഡ്രൈവർ പോസ്റ്റിലേക്ക് Level 2 അനുസരിച്ചും, ടെക്നിക്കൽ അസിസ്റ്റന്റ് പോസ്റ്റിലേക്ക് Level 6 അനുസരിച്ച് ആയിരിക്കും ശമ്പളം ലഭിക്കുക.
Application Fees
700 രൂപയാണ് ജനറൽ OBC വിഭാഗക്കാർക്കുള്ള അപേക്ഷ ഫീസ്. വനിതകൾ/ SC/ ST ക്കാർക്ക് 200 രൂപയുമാണ് അപേക്ഷ ഫീസ്. ഡിമാൻഡ് ഡ്രാഫ്റ്റ് വഴി Director, Wildlife Institute of India, Dehradun എന്ന വിലാസത്തിൽ മാറാവുന്ന വിധത്തിൽ അയക്കുക.
How to Apply?
ഉദ്യോഗാർഥികൾ താഴെ നോട്ടിഫിക്കേഷൻ നൽകിയിരിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് ചുവടെ കൊടുത്തിരിക്കുന്ന വിലാസത്തിലേക്ക് അപേക്ഷകൾ അയക്കേണ്ടതാണ്. 2024 മാർച്ച് 14വരെ അപേക്ഷകൾ തപാൽ വഴി സ്വീകരിക്കും.
വിലാസം: Wildlife Institute of India, Chandrabani, Dehradun 248001, Uttarakhand
അപേക്ഷ അയക്കുന്ന കവറിന് ഏത് പോസ്റ്റിലേക്കാണോ അപേക്ഷിക്കുന്നത് അത് മെൻഷൻ ചെയ്യുക.