വനിതാ വികസന കോർപ്പറേഷനിൽ പ്രൊജക്റ്റ് അസിസ്റ്റന്റ് - KSWDC Project Assistant Recruitment 2024

KSWDC Recruitment 2024, Kerala Jobs,Kerala State Women’s Development Corporation Limited (KSWDC)
KSWDC Recruitment 2024, Kerala Jobs,Kerala State Women’s Development Corporation Limited (KSWDC)കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ പ്രൊജക്റ്റ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദമായ വിവരങ്ങളും യോഗ്യത മാനദണ്ഡങ്ങളും താഴെ നൽകിയിട്ടുണ്ട് വായിച്ചു മനസ്സിലാക്കിയശേഷം അപേക്ഷിക്കാം.

Vacancy Details

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ലിമിറ്റഡ് പ്രസിദ്ധീകരിച്ച ഓഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് പ്രൊജക്റ്റ് അസിസ്റ്റന്റ് പോസ്റ്റിലേക്കാണ് അപേക്ഷ സ്വീകരിക്കുന്നത്.

Age Limit Details

42 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2024 ജനുവരി 1 അനുസരിച്ച് കണക്കാക്കും.

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബാങ്കിംഗ് അല്ലെങ്കിൽ ഫിനാൻഷ്യൽസ്ഥാപനങ്ങളിൽ ജോലിചെയ്ത് മൂന്ന് വർഷത്തെ പരിചയം.

സാലറി

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 രൂപയാണ് മാസം ശമ്പളമായി ലഭിക്കുക.

അപേക്ഷ ഫീസ്

224 രൂപയാണ് പ്രോജക്ട് അസിസ്റ്റന്റ് പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഫീസ്. ഇന്റർനെറ്റ് ബാങ്കിംഗ് മുഖേന ഫീസ് അടക്കാം.

How to Apply?

മുകളിൽ നൽകിയിരിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾക്ക് 2024 മാർച്ച് 1 വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കാനുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് അത് മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഈ റിക്രൂട്ട്മെന്റ് ഫെയ്ക്ക് ആണ് എന്ന് സംശയമുള്ളവർക്ക് കേരള വനിതാ വികസന കോർപ്പറേഷൻ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പരിശോധിക്കാം.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs