വിനോദസഞ്ചാര വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലയിൽ ദിവസക്കൂലി അടിസ്ഥാനത്തിൽ ലൈഫ് ഗാർഡ് ചീഫ് കോർഡിനേറ്റർ തസ്തികയിൽ പ്രവർത്തിക്കുവാൻ യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുന്നു. പുരുഷന്മാർക്ക് മാത്രമുള്ള ഒഴിവാണിത്.
Vacancy
തിരുവനന്തപുരം ജില്ലയിൽ ഒരു ഒഴിവാണ് ഉള്ളത്.
Age Limit
45 വയസ്സ് പൂർത്തിയാകുവാൻ പാടില്ല. 2024 ജനുവരി 1 അനുസരിച്ച് പ്രായം കണക്കാക്കും.
Qualification
1.എസ്എസ്എൽസി പാസായിരിക്കണം. നാവികസേനയിൽ കുറഞ്ഞത് 15 വർഷത്തെ സേവനം.
2. നവിയിൽ നിന്നും ചീഫ് പെറ്റി ഓഫീസർ റാങ്കിൽ കുറയാതെ വിരമിച്ചവർ ആയിരിക്കണം.
ഉയരം: 5 അടി 5 ഇഞ്ച്
നെഞ്ചളവ്: 80 - 85 സെന്റിമീറ്റർ
Salary Details
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 ദിവസത്തെ പരിശീലനം നൽകുന്നതും പ്രതിദിനം 780/- രൂപ വേതനം നൽകുന്നതുമാണ്. നിയമനം തികച്ചും താത്കാലികമായിരിക്കും.
How to Apply?
അപേക്ഷാഫോറം കേരള ടൂറിസം വകുപ്പിന്റെ തിരുവനന്തപുരം ആസ്ഥാന കാര്യാലയത്തിലും തിരുവനന്തപുരം, എറണാകുളം മേഖല ഓഫീസുകളിലും സൗജന്യമായി ലഭ്യമാണ്. അല്ലെങ്കിൽ താഴെ നൽകിയിരിക്കുന്ന ആപ്ലിക്കേഷൻ ഫോറം ഡൗൺലോഡ് ചെയ്തും നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
പൂരിപ്പിച്ച അപേക്ഷകൾ അവസാന തീയതിക്ക് മുൻപ് ലഭിക്കത്തക്ക വിധത്തിൽ ടൂറിസം വകുപ്പ് ഡയറക്ടർക്ക് അയക്കേണ്ടതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 224 ഫെബ്രുവരി 15 വൈകുന്നേരം 5 മണി വരെ.
വിലാസം: ഡയറക്ടർ, ടൂറിസം വകുപ്പ് ഡയറക്ടറേറ്റ്, പാർക്ക് വ്യൂ, തിരുവനന്തപുരം - 33