അഭ്യസ്തവിദ്യരായിട്ടുള്ള യുവജനങ്ങൾക്ക് കേരളത്തിലെ പ്രമുഖ പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി നേടാൻ അവസരം. കേരള യുവജന കമ്മീഷൻ വഴിയാണ് അവസരം ഒരുങ്ങുന്നത്. ഇന്റർവ്യൂ രജിസ്ട്രേഷൻ സംബന്ധമായ മുഴുവൻ വിവരങ്ങളും താഴെ നൽകിയിട്ടുണ്ട്. താല്പര്യമുള്ളവർക്ക് അത് വായിച്ച് മനസ്സിലാക്കി അപേക്ഷിച്ച് ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ജോലി നേടാം.
കോട്ടയം ജില്ലാ എംപ്ലോയമെൻ്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റെറും, കേരള സംസ്ഥാന യുവജന കമ്മീഷനും സംയുക്തമായി പാലാ സെന്റ് തോമസ് കോളേജിന്റെ സഹകരണത്തോടെ അൻപതിൽ പരം കമ്പനികളെ ഉൾപ്പെടുത്തി ദിശ 2024 എന്ന പേരിൽ മെഗാ തൊഴിൽ മേള ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 8.30 മുതൽ കോളേജിൽ വെച്ച് നടത്തും.
തൊഴില്‍ മേളയില്‍ 18 നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. നിരവധി കമ്പനികള്‍ പങ്കെടുക്കുന്ന കരിയര്‍ എക്‌സ്‌പോ ആയിരത്തിലേറെ തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള യുവജനങ്ങള്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും www.ksyc.kerala.gov.in ല്‍ ലിങ്ക് വഴി തൊഴില്‍ മേളയില്‍ അപേക്ഷിക്കാം. ഫോണ്‍: 0471 2308630, 7907565474.
പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികളും, ഉദ്യോഗദായകരും താഴെക്കൊടുത്തിട്ടുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യുക.
എംപ്ലോയബിലിറ്റി സെന്റർ, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, സിവിൽ സ്റ്റേഷൻ, കോട്ടയം ഫോൺ:0481- 2560413