സംസ്ഥാന യുവജന കമ്മീഷൻ തൊഴിൽ മേള - മിനിമം യോഗ്യത എസ്എസ്എൽസി
തൊഴിൽമേളയെ കുറിച്ച്
നമ്മുടെ നാട്ടിൽ ഒരുപാട് ചെറുപ്പക്കാർ അവർക്ക് അനുയോജ്യമായ ജോലി കണ്ടെത്താൻ പ്രയാസപ്പെടുന്നുണ്ട്. ഒരു നല്ല കമ്പനിയിൽ ഇന്റർവ്യൂവിൽ എത്തിപ്പെടാൻ വിഷമിക്കുന്നുണ്ട്. ഈയൊരു സാഹചര്യം വിലയിരുത്തി ജില്ലക്കകത്തും പുറത്തും പ്രവർത്തിക്കുന്ന പ്രമുഖ കമ്പനികളെ സമീപിക്കുകയും അവരുടെ സ്ഥാപനങ്ങളിൽ ലഭ്യമായിട്ടുള്ള ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തി ഒരു ജോലിയിലേക്ക് കൈപിടിച്ച് എത്തിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ മാസവും എംപ്ലോയബിലിറ്റി സെന്ററിന് കീഴിൽ ജോബ് ഫെസ്റ്റുകൾ സംഘടിപ്പിച്ചുവരുന്നു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഡ്രൈവർ ജോലി നേടാം
ജോബ് ഫെസ്റ്റ് 2024 ഫെബ്രുവരി 16 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ മലപ്പുറം ജില്ല എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മഞ്ചേരിയിലെ ഏറനാട് നോളജ് സിറ്റി കോളേജ് ഓഫ് കൊമേഴ്സ് & സയൻസസ് ചെറുകുളം എന്ന സ്ഥലത്ത് വെച്ച് നടക്കുകയാണ്. താല്പര്യമുള്ളവർ അന്നേദിവസം നടക്കുന്ന തൊഴിൽമേളയിൽ കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ്.
Qualification
മിനിമം എസ്എസ്എൽസി യോഗ്യതയുള്ള പ്രവർത്തി പരിചയം ഇല്ലാത്തവർക്കും ഉള്ളവർക്കും തൊഴിൽമേളയിൽ പങ്കെടുക്കാം.