ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ പ്രധാനമന്ത്രി ജൻ വികാസ് പ്രൊജക്ടുകൾക്കായി ജില്ലാതല ഫെസിലിറ്റേറ്റർമാരെയും ഐടി പേഴ്സണൽ/ സ്റ്റേറ്റ് പ്രോഗ്രാം മാനേജരെയും, ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെയും നിയമിക്കുന്നതിന് ചുവടെ പറയുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ജോലി വേണമെന്ന് താല്പര്യമുള്ള കാർത്തികൾക്ക് 2024 ജനുവരി 22 വരെ അപേക്ഷ സമർപ്പിക്കാം.
Salary Details
നിയമനം കോൺട്രാക്ട് വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ്. പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ₹25,000 രൂപ പ്രതിമാസം നൽകുന്നതാണ്. കൂടാതെ യാത്ര ചെലവും നൽകുന്നതാണ്.
Educational Qualifications
1.ഫെസിലിറ്റേറ്റർ
അംഗീകൃതസർവകലാശാലയിൽ നിന്നുള്ള ബിരുദവും, സോഷ്യൽ സെക്ടറിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്.
2. IT പേഴ്സണൽ
ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദവും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും വേണ്ടതാണ്. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.
3.ഡാറ്റ എൻട്രി ഓപ്പറേറ്റർ
ടെക്നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ്, ഇൻഡസ്ട്രിയൽ ട്രെയിനിങ് ഡിപ്പാർട്ട്മെന്റ് അംഗീകരിച്ച ഡാറ്റാ എൻട്രി ഓപ്പറേറ്റർ കോഴ്സ്, അതോടൊപ്പം എം എസ് ഓഫീസ് അല്ലെങ്കിൽ ഡിസിഎ അല്ലെങ്കിൽ COPA യോഗ്യത ഉണ്ടായിരിക്കണം.
How to Apply?
യോഗ്യതയുള്ള അപേക്ഷകർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എസ്എസ്എൽസി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇമെയിൽ ഐഡി, ഫോട്ടോ എന്നിവ സഹിതം ബയോഡേറ്റ ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, നാലാം നില, വികാസ് ഭവൻ, പി.എം.ജി. തിരുവനന്തപുരം എന്ന വിലാസത്തിൽ 2024 ജനുവരി 22 വൈകുന്നേരം 5 മണിക്ക് മുമ്പായി നേരിട്ടോ തപാൽ മുഖേനയോ അപേക്ഷിക്കേണ്ടതാണ്. ഇത്തരത്തിൽ ലഭ്യമാകുന്ന അപേക്ഷകൻ ഇന്റർവ്യൂ നടത്തിയാണ് തിരഞ്ഞെടുപ്പ്.