പ്രായപരിധി
20 വയസ്സു മുതൽ 60 വയസ്സ് വരെയാണ് പ്രായപരിധി. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
അപേക്ഷകന്/ അപേക്ഷകക്ക് സ്വർണത്തിന്റെ മാറ്റ് പരിശോധിക്കുവാനുള്ള ഏതെങ്കിലും അംഗീകൃത സ്ഥാപനം/ അംഗീകൃത ഏജൻസി നൽകിയിട്ടുള്ള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആഭരണ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിലുള്ള അംഗത്വം ഉണ്ടായിരിക്കണം. സ്വർണ്ണപ്പണിയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
തിരഞ്ഞെടുപ്പ്
ഇന്റർവ്യൂ, പ്രായോഗിക പരിജ്ഞാന പരിശോധന, പോലീസ് വെരിഫിക്കേഷൻ/ ക്ലിയറൻസ് എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.
അപേക്ഷിക്കേണ്ട വിധം?
ഓരോ ജില്ലയിലും അപേക്ഷിക്കുന്നവർ ആ ജില്ലയിലെ ബാങ്കിന്റെ ഏത് ശാഖയിലും ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം. ഒരാൾ ഒന്നിൽ കൂടുതൽ ജില്ലകളിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ പാടുള്ളതല്ല. കേരള ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറിന്റെ പേരിൽ തയ്യാറാക്കിയ അപേക്ഷ ബാങ്കിന്റെ റീജിയണൽ ഓഫീസുകൾ/ ജില്ലാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ 2024 ജനുവരി 31-ആം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷനിൽ ലഭിക്കും.