കേരളത്തിലെ ഇന്ത്യൻ നേവൽ അക്കാദമി (INA) ഏഴിമലയിൽ 2024 ജൂലൈയിൽ ആരംഭിക്കുന്ന ബിടെക് ഡിഗ്രി കോഴ്സിന് അവിവാഹിതരായ പുരുഷന്മാരിൽ നിന്നും അവിവാഹിതരായ സ്ത്രീകളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഇന്ത്യൻ നേവിയിൽ ജോലി ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പരിഗണിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന പുതിയ ഉദ്യോഗാർത്ഥികൾക്ക് 4 വർഷത്തെ ട്രെയിനിങ് ലഭിക്കും.
Job Details
- റിക്രൂട്ട്മെന്റ് ബോർഡ് : Indian Navy
- ജോലി തരം : Indian Navy Jobs
- ആകെ ഒഴിവുകൾ : 35
- അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി : 2024 ജനുവരി 6
- അവസാന തീയതി : 2024 ജനുവരി 20
- ഔദ്യോഗിക വെബ്സൈറ്റ് : https://www.joinindiannavy.gov.in/
Indian Navy Recruitment 2024: Vacancy Details
ഇന്ത്യൻ നേവിയുടെ 2024 ജൂലൈയിൽ ആരംഭിക്കാൻ പോകുന്ന എക്സിക്യൂട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ചിലേക്ക് 35 ഒഴിവുകളാണ് ഉള്ളത്.
Indian Navy Recruitment 2024: Age Limit details
അപേക്ഷകർ 2005 ജനുവരി രണ്ടിനും 2007 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
Indian Navy Recruitment 2024: Educational Qualificatios
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് (പിസിഎം) എന്നിവയിൽ കുറഞ്ഞത് 70% മാർക്കോടെയും ഇംഗ്ലീഷിൽ കുറഞ്ഞത് 50% മാർക്കോടെയും (ഒന്നുകിൽ പത്താം ക്ലാസിലോ പന്ത്രണ്ടാം ക്ലാസിലോ) സീനിയർ സെക്കൻഡറി പരീക്ഷ (10+2 പാറ്റേൺ) അല്ലെങ്കിൽ ഏതെങ്കിലും ബോർഡിൽ നിന്നുള്ള തത്തുല്യ പരീക്ഷ പാസായിരിക്കണം.
JEE (മെയിൻ) - 2023 പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ (ബി.ഇ/ ബി. ടെക്കിന്). എൻടിഎ പ്രസിദ്ധീകരിച്ച ജെഇഇ (മെയിൻ) ഓൾ ഇന്ത്യ കോമൺ റാങ്ക് ലിസ്റ്റ് (സിആർഎൽ) - 2023 ന്റെ അടിസ്ഥാനത്തിൽ സർവീസ് സെലക്ഷൻ ബോർഡിന് (എസ്‌എസ്‌ബി) കോൾ അപ്പ് നൽകും.
ശ്രദ്ധിക്കുക: അപേക്ഷിക്കുന്നതിന് മുൻപ് നിർബന്ധമായും താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ പൂർണ്ണമായി വായിക്കുക
Indian Navy Recruitment 2024: Selection procedure
- അപേക്ഷ അയക്കുന്നവരിൽ നിന്നും യോഗ്യതയുള്ളവരെ കണ്ടെത്തി ഇമെയിൽ അല്ലെങ്കിൽ എസ്എംഎസ് വഴി ഉദ്യോഗാർത്ഥികൾക്ക് അറിയിപ്പ് നൽകും.
- റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കായി 2024 മാർച്ചിൽ ബാംഗ്ലൂർ/ ഭോപ്പാൽ/ കൊൽക്കത്ത/ വിശാഖപട്ടണം എന്നിവിടങ്ങളിൽ വെച്ച് ഇന്റർവ്യൂ നടക്കും.
How To Apply Indian Navy Recruitment 2024?
➤ കേരളത്തിലെ ഏഴിമല നേവൽ അക്കാദമിയിൽ ആണ് ഒഴിവുകൾ വരുന്നത്
➤ അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂർണ്ണമായി പൂരിപ്പിച്ച് നൽകുക
➤ ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
➤ യോഗ്യതയുള്ള ഉദ്യോഗാർഥികൾ മാത്രം അപേക്ഷിക്കുക മറ്റുള്ളവരുടെ അപേക്ഷകൾ നിരസിക്കപ്പെടും
➤ നൽകിയിട്ടുള്ള വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തി സബ്മിറ്റ് ചെയ്യുക
➤ ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ ഒരു പകർപ്പ് പ്രിന്റ് ഔട്ട് എടുത്ത് വെക്കുക അല്ലെങ്കിൽ ഗൂഗിൾ ഡ്രൈവിൽ സേവ് ചെയ്ത് വെക്കുക