എറണാകുളം ജില്ലയിലെ അഭ്യസ്‌ത വിദ്യരും തൊഴിൽ രഹിതരുമായ പട്ടികജാതി യുവതീ യുവാക്കൾക്ക് ജില്ലയിലെ വകുപ്പിന് കീഴിലുളള ഇടപ്പളളി ഐടിഐ-യിലേക്ക് (ഒരു ഒഴിവ്) അപ്രൻ്റീസ് ക്ലർക്കിനെ പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു.
ബിരുദവും ഡിസിഎ/കോപ്പ (DCA/COPA) മലയാളം കമ്പ്യൂട്ടിങ്ങിലെ അറിവും ഉളളവരും 21 നും 35 വയസ്സിനുമിടയ്ക്ക് പ്രായമുള്ള എറണാകുളം ജില്ലയിലുളളവരുമായിരിക്കണം. ഒരു വർഷമാണ് പരിശീലന കാലയളവ്. 10,000 രൂപ സ്റ്റൈപ്പൻ്റായി നൽകും. അപ്രൻറീസ് ക്ലർക്കായി നിയമിക്കപ്പെടുന്നവർക്ക് സ്ഥിരനിയമനത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ 15.01.2024, വൈകിട്ട് 5-ന് മുമ്പായി സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0484 2422256.