സാമ്പത്തിക പിന്നാക്കാവസ്ഥയിലുളള പ്രവാസികളുടെയും, നാട്ടില്‍ തിരിച്ചെത്തിയവരുടേയും മക്കളുടെ ഉപരിപഠനത്തിനായുളള നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പിന് ഡിസംബർ 31 വരെ അപേക്ഷ സമർപ്പിക്കാം.
ഈ പദ്ധതിയുടെ അനൂകൂല്യം ലഭിക്കുന്നതിനുള്ള അധികാരപരിധിയിൽപെടുന്നത് പ്രൊഫഷണൽ ബിരുദത്തിനും ബിരുദാനന്തര തലത്തിലും നിർദിഷ്ട കോഴ്സുകളിൽ ആദ്യ വർഷം പഠിക്കുന്ന തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരാണ്.
തൊഴിൽ മേഖലകളിലുള്ള അപേക്ഷകർ ഈ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുന്നതല്ല.
കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റെഗുലർ കോഴ്സുകൾക്ക് പഠിക്കുന്നവർക്കുമായിരിക്കും സ്കോളർഷിപ്പ് നൽകുന്നത്.
കുറഞ്ഞത് രണ്ടു വർഷമായി വിദേശത്ത് ജോലി ചെയ്യ്തുവരുന്ന ഇ.സി.ആര്‍ (എമിഗ്രേഷന്‍ ചെക്ക് റിക്വയേഡ്) കാറ്റഗറിയിൽ ഉൾപ്പെട്ട പ്രവാസി കേരളീയരുടെ മക്കൾക്കും, രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് നാട്ടില്‍ തിരിച്ചെത്തിയവരുടേയും മക്കളുടെ ഉപരിപഠനത്തിനാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക