കമ്പ്യൂട്ടർ ടൈപ്പ് ചെയ്യാൻ അറിയുന്നവർക്ക് ക്ലർക്ക് ജോലി - ഇമെയിൽ അപേക്ഷിക്കാം

Minority Welfare Department applications are invited for clerk vacancies, Kerala jobs looking for the candidates utilise this opportunity,director.mwd
Data Entry Operator 3

ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ സ്കോളർഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട് ക്ലർക്ക് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ്, ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഡിപ്പാർട്ട്മെന്റ് എന്നിവ അംഗീകരിച്ച എം.എസ് ഓഫീസോടെയുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർ കോഴ്സ് അല്ലെങ്കിൽ ഡി.സി.എ അല്ലെങ്കിൽ സി.ഒ.പി.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട വിധം?

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇമെയിൽ ഐ.ഡി സഹിതം ജനുവരി 8 ന് വൈകിട്ട് 5 നകം director.mwd@gmail.com ൽ അയയ്ക്കണം.

ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്

മലപ്പുറം ഗവ. കോളജിലെ ഫിസിക്‌സ് വകുപ്പില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് വര്‍ഷത്തേക്കുള്ള പ്രൊജക്ടില്‍ മാസം 31000 രൂപയാണ് തുടക്ക വേതനം. ഒഴിവുകളുടെ എണ്ണം - ഒന്ന്. ഫിസിക്‌സ് അല്ലെങ്കില്‍ ഫിസിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. സി.എസ്.ഐ.ആര്‍/യു.ജി.സി നെറ്റ് അല്ലെങ്കില്‍ ഗേറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഉയര്‍ന്ന പ്രായപരിധി 31 വയസ്. അവസാന തീയതി ജനുവരി 18. വിവരങ്ങള്‍ക്ക് gcmalappuram.ac.in. ഫോണ്‍: 9496842940.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs