കുടുംബശ്രീ ഭാഗമായി ദേശീയ നഗര ഉപജീവന മിഷൻ (DAY-NULM) പദ്ധതിയിലേക്ക് NULM-ESTP പദ്ധതിയിലൂടെ പരിശീലനം പൂർത്തീകരിച്ച യുവതി യുവാക്കളിൽ നിന്നും KIBS മുഖാന്തരം വിവിധ നഗര സഭകളിൽ ഡാറ്റാ എൻട്രി പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് കരാർ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർദേശിച്ച ഫോർമാറ്റിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
ഒഴിവുകൾ
കുടുംബശ്രീ പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് മൾട്ടി ടാസ്ക് പേഴ്സണൽ (MTP), NULM പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 40 മുതൽ 50 വരെ നഗരസഭകളിലേക്കാണ് ഒഴിവുകൾ പ്രതീക്ഷിക്കപ്പെടുന്നത്.
പ്രായപരിധി
പ്രായം 40 വയസ്സിൽ കൂടാൻ പാടുള്ളതല്ല. പ്രായപരിധി 2023 നവംബർ ഒന്ന് അനുസരിച്ച് കണക്കാക്കും.
വിദ്യാഭ്യാസ യോഗ്യത
പ്ലസ് ടു, Account Assistant using Tally & Domestic Data Entry കോഴ്സുകൾ പാസായിരിക്കണം.
വേതനം
പ്രതിമാസ ശമ്പളം 15,000 രൂപ
ജോലിയുടെ സ്വഭാവം
കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ നഗരസഭകളിൽ NULM പദ്ധതികളിൽ ഉൾപ്പെട്ട MIS അപ്ഡേഷൻ
അപേക്ഷിക്കേണ്ട വിധം?
അപേക്ഷകൾ 2023 ഡിസംബർ 31 വരെ ഇമെയിൽ വഴി സ്വീകരിക്കുന്നതാണ്. താഴെ നൽകിയിരിക്കുന്ന അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് നിർദ്ദിഷ്ട ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്. നിയമനം KIBS മുഖാന്തരം നടത്തുന്ന അഭിരുചി പരീക്ഷ/ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും. അപേക്ഷ recruitmentnulm@gmail.com എന്ന ഇമെയിൽ ഐഡിയിൽ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് വായിക്കുക.