Kerala PSC LGS Recruitment 2023: മിനിമം ഈ യോഗ്യതയിൽ കേരള സർക്കാർ സ്ഥിര ജോലി സ്വപ്നം കാണുന്നവർക്ക് ഇപ്പോൾ അവസരം. കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC), ലാസ്റ്റ് ഗ്രേഡ് സെർവെന്റ് (LGS) തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് വേണ്ടി ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 4000 ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അവസാന തീയതി വരെ കാത്തു നിൽക്കാതെ ഉടൻതന്നെ അപേക്ഷിക്കുക. ഈ ജോലിക്ക് ഓൺലൈൻ വഴി 2023 ഡിസംബർ 15 മുതൽ 2024 ജനുവരി 17 വരെ അപേക്ഷിക്കാം.
Kerala PSC LGS Career Notification Details
Board Name | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
---|---|
Type of Job | Kerala Govt |
Category Number | CATEGORY NO. 535/2023 |
പോസ്റ്റ് | Last Grade Servants (LGS) |
ഒഴിവുകൾ | 4000 |
ലൊക്കേഷൻ | All Over Kerala |
അപേക്ഷിക്കേണ്ട വിധം | ഓൺലൈൻ |
നോട്ടിഫിക്കേഷൻ തീയതി | 2023 ഡിസംബർ 15 |
അവസാന തിയതി | 2023 ജനുവരി 17 |
Kerala PSC LGS Notification 2024 Vacancy Details
കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് ഇപ്പോൾ വന്നിരിക്കുന്ന ഒഴിവുകൾ താഴെ നൽകുന്നു. ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നതിന് മുൻപ് വന്നിരിക്കുന്ന ഒഴിവുകൾ ഏത് കാറ്റഗറിയിലാണ് ഉൾപ്പെടുന്നത്, അതുപോലെ റിസർവേഷൻ ഉണ്ടോ എന്നെല്ലാം പരിശോധിച്ച ശേഷം മാത്രം അപേക്ഷിക്കുക. ഒഴിവുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ പൂർണമായും വായിച്ച് മനസ്സിലാക്കുക. 4000 ഒഴിവുകൾ ഉണ്ടാകും എന്നാണ് ഏകദേശം പ്രതീക്ഷിക്കപ്പെടുന്നത്.
കഴിഞ്ഞ വർഷം LGS ലിസ്റ്റിൽ നിന്നും Advice ലഭിച്ചവരുടെ എണ്ണം (ജില്ല തിരിച്ച്)
District | Vacancy |
---|---|
Thiruvananthapuram | 449 |
Kollam | 340 |
Pathanamthitta | 200 |
Alappuzha | 232 |
Kottayam | 254 |
Idukki | 152 |
Ernakulam | 370 |
Thrissur | 307 |
Palakkad | 295 |
Malappuram | 338 |
Kozhikode | 313 |
Wayanad | 130 |
Kannur | 323 |
Kasargod | 151 |
Kerala PSC LGS Notification 2024 Age Limit Details
കേരള പബ്ലിക് സർവീസ് കമ്മീഷൻ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധിയാണ് താഴെ നൽകിയിരിക്കുന്നത്. പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരം നിയമാനുസൃത ഇളവുകൾ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Women/Ex... തുടങ്ങിയ വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾ പ്രായപരിധി ഇളവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ താഴെ നൽകിയിരിക്കുന്ന Official Notification ഡൗൺലോഡ് ചെയ്ത് വായിച്ച് നോക്കുക.
18-നും 36-നും ഇടയിൽ
02.01.1987 നും 01.01.2005 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് (രണ്ട് തീയതികളും ഉൾപ്പെടുന്നു) മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ. പട്ടികജാതി/പട്ടികവർഗം, മറ്റ് പിന്നോക്ക സമുദായങ്ങൾ എന്നിവർക്ക് സാധാരണ പ്രായപരിധിയിൽ ഇളവിന് അർഹതയുണ്ട്.
Kerala PSC LGS Notification 2024 Educational Qualification
ഏഴാം ക്ലാസ് പാസായിരിക്കണം. എന്നാൽ ഡിഗ്രിയോ അതിന് മുകളിൽ യോഗ്യതയോ ഉള്ളവർക്ക് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല.
Kerala PSC LGS Notification 2024 Salary Details
കേരള പബ്ലിക് സർവീസ് കമ്മീഷൻ റിക്രൂട്ട്മെന്റ് വഴി LGS പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 23,000 രൂപ മുതൽ 50,200 രൂപവരെ ശമ്പളം ലഭിക്കും.
കേരള PSC LGS Recruitment 2024 പരീക്ഷയ്ക്ക് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഒഴിവിലേക്ക് അപേക്ഷിച്ചു കഴിഞ്ഞാൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒഎംആർ പരീക്ഷ എന്ന കടമ്പ ആദ്യഘട്ടത്തിൽ കടക്കേണ്ടതുണ്ട്. ഇതിനുവേണ്ടി Conformation ഉദ്യോഗാർത്ഥികൾ തങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്ത പ്രൊഫൈൽ വഴി നൽകേണ്ടതാണ്. ഇങ്ങനെ സ്ഥിതീകരണം നൽകുന്ന ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാക്കുകയുള്ളൂ. പരീക്ഷയ്ക്ക് മുമ്പുള്ള അവസാന 15 ദിവസങ്ങളിലാണ് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുക.
How to Apply Kerala PSC LGS Notification 2024?
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ LGS ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷ കൊടുക്കാം. അപേക്ഷ സമർപ്പണത്തിന് മുന്നേ ഉദ്യോഗാർത്ഥി Official Notification വായിച്ച് മനസ്സിലാക്കേണ്ടതാണ്. യോഗ്യത ഉറപ്പുവരുത്തിയ ശേഷം താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ അല്ലെങ്കിൽ കമ്പ്യൂട്ടർ ഉപയോഗിച്ച് അപേക്ഷ കൊടുക്കൽ ആരംഭിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ജനുവരി 17 രാത്രി 12 മണി വരെയാണ്. അപേക്ഷ എങ്ങനെയാണ് സമർപ്പിക്കേണ്ടത്, എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നിവയെല്ലാം മനസ്സിലാക്കാനായി താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ച് നോക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ ഫ്രണ്ട്സ് സർക്കിളിലേക്കും ഇത് ഷെയർ ചെയ്യുക. അപേക്ഷിക്കേണ്ടത് ഇങ്ങനെയാണ്
⭗ പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
⭗ അതിനായി 'നോട്ടിഫിക്കേഷൻ' എന്ന ക്ലിക്ക് ചെയ്ത് '535/2023' എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
⭗ 'Apply Now' എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
⭗ അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.
⭗ അപേക്ഷ സമർപ്പിച്ച ശേഷം 'My Applications' എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
⭗ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.
Instructions for Kerala PSC LGS Recruitment 2024 Online Application Form
• ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന Official Notification ഡൗൺലോഡ് ചെയ്ത് പൂർണ്ണമായി വായിച്ച് മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
• അപേക്ഷ കൊടുക്കുന്നതിന് മുൻപ് ഒഫീഷ്യൽ നോട്ടിഫിക്കേഷനിൽ പറഞ്ഞ യോഗ്യതകൾ, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, പരിചയം... തുടങ്ങിയ കാര്യങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
• ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ് അതിൽ നൽകുന്ന മൊബൈൽ നമ്പർ, ഇമെയിൽ ഐഡി. ഇവ എപ്പോഴും ആക്റ്റീവ് ആയിട്ടുള്ളത് മാത്രം നൽകുക. കാരണം ഇതിലേക്കാണ് പിന്നീടുള്ള അഡ്മിഷൻ ടിക്കറ്റ്, പരീക്ഷ തീയതി, ഇന്റർവ്യൂ ഡേറ്റ് തുടങ്ങിയ പ്രധാനപ്പെട്ട അറിയിപ്പുകൾ ലഭിക്കുക.
Hints: The Last Grade Servant (LGS) exam notification for 2024