വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിലെ പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസിലും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും പ്രവര്‍ത്തിക്കുന്ന സഹായി കേന്ദ്രങ്ങളിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
യോഗ്യത
പ്രതിമാസം 12,000 രൂപയാണ് ശമ്പളം. പ്ലസ്ടു പാസായവരും ഡാറ്റാ എന്‍ട്രി(ഇംഗ്ലീഷ്,മലയാളം), ഇന്റര്‍നെറ്റ് എന്നിവയില്‍ പരിജ്ഞാനമുള്ളവരുമായ 18നും 40നും ഇടയില്‍ പ്രായമുള്ള വൈത്തിരി താലൂക്കില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധം?
താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയുമായി (ബയോഡാറ്റ സഹിതം) സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസില്‍ ഡിസംബര്‍ 28ന് രാവിലെ 10ന് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം.
ലാബ് ടെക്നീഷ്യൻ, യോഗ ഇൻസ്ട്രക്ടർ നിയമനം
ലാബ് ടെക്‌നീഷ്യന്‍ യോഗ്യത ബിഎസ്.സി എം.എല്‍.റ്റി അല്ലെങ്കില്‍ ഡി.എം.എല്‍.റ്റി. യോഗ ഇന്‍സ്ട്രക്ടര്‍ യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഒരു വര്‍ഷത്തെ യോഗ കോഴ്‌സ്. പ്രായപരിധി 18 നും 50 നും മദ്ധ്യേ. ലാബ് ടെക്‌നീഷ്യന്‍ കൂടിക്കാഴ്ച ഡിസംബര്‍ 26 ന് രാവിലെ 10.30 നും, യോഗ ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച രാവിലെ 11.30 നും കല്‍പ്പറ്റ എസ്.പി ഓഫീസിന് സമീപമുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ബിൽഡിംഗ്, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 04936 203906.