കോട്ടയം ജില്ലയിലെ പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക്, നഗരസഭ, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലും ഗവൺമെന്റ് പ്ലീഡർമാരുടെ ഓഫീസുകളിലും ക്ലറിക്കൽ അസിസ്റ്റന്റുമാരെ നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത
ബിരുദവും ആറുമാസത്തെ പി.എസ്.സി. അംഗീകൃത കമ്പ്യൂട്ടർ കോഴ്സും പാസാകണം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാർഡ് ഉണ്ടായിരിക്കണം.
പ്രായപരിധി 21 നും 35 നും മധ്യേ.
അപേക്ഷിക്കേണ്ട വിധം?
താത്പര്യമുള്ളവർ നിശ്ചിതമാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ/ ബ്ലോക്ക്/ നഗരസഭ/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ ഡിസംബർ 23 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം.
കോഴിക്കോട് ജില്ലയിലെ ഒഴിവ്
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലും ഗവ. പ്ലീഡർമാരുടെ ഓഫീസുകളിലും ക്ലറിക്കൽ അസിസ്റ്റന്റ് (വകുപ്പിന്റെ പരിശീലന പദ്ധതി) മാരായി നിയമിക്കപ്പെടുന്നതിലേക്ക് അർഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത : ബിരുദത്തോടൊപ്പം ആറുമാസത്തിൽ കുറയാത്ത പി.എസ്.സി അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസായിട്ടുള്ളവർ ആയിരിക്കണം. പ്രായപരിധി - 21-35 വയസ്സ്. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, സാധുവായ എംപ്ലോയ്മെന്റ് കാർഡ്, എന്നിവയുടെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : ഡിസംബർ 23 വൈകീട്ട് അഞ്ച് മണി. ഫോൺ : 0495 2370379