യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (UIIC) അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈൻ ആയിട്ടാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ഓൺലൈൻ പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയും മൊത്തത്തിലുള്ള പ്രകടനത്തിൻ്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. കേന്ദ്രസർക്കാർ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
Vacancy
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് ഇന്ത്യയിൽ എമ്പാടുമായി 300 ഒഴിവുകളാണ് ഉള്ളത്. കേരളത്തിൽ മാത്രം 30 ഒഴിവുകൾ ഉണ്ട്.
Age limit
അപേക്ഷകന്റെ പ്രായം 21നും 30 നും ഇടയിൽ ആയിരിക്കണം. പിന്നാക്ക വിഭാഗത്തിൽ പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
Qualification and experience
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം. ഏത് സംസ്ഥാനത്തിലേക്കാണ് അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തിന്റെ പ്രാദേശിക ഭാഷ വായിക്കുവാനും എഴുതാനും സംസാരിക്കാനും കഴിവുള്ളവർ ആയിരിക്കണം.
Salary
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 22405 മുതൽ 62265 വരെ മാസം ശമ്പളമായി ലഭിക്കും.
Application Fees
• ജനറൽ/OBC/ UR: 1000 രൂപ
അപേക്ഷിക്കുന്ന സമയത്ത് ഓൺലൈനായി ഫീസ് അടക്കാം.
How to Apply
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന് അപേക്ഷാ ഫീസ് ആവശ്യമാണെങ്കിൽ, അറിയിപ്പു മോഡ് അനുസരിച്ച് പണം അടയ്ക്കുക. അപേക്ഷ സമർപ്പിക്കുന്നതിനും ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിനും താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക. ഓൺലൈൻ ആയി അപേക്ഷാ സമർപ്പിക്കേണ്ട അവസാന തീയതി 2024 ജനുവരി 6.