ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്‌സ് (ഡിഐസി), ഇടുക്കി ജില്ലയിലെ താലൂക്ക് വ്യവസായ ഓഫീസ്/ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ എംഎസ്എംഇ ഫെസിലിറ്റേഷൻ സെന്ററുകളിൽ കരാർ അടിസ്ഥാനത്തിൽ റിസോഴ്‌സ് പേഴ്‌സൺ തസ്തികയിലേക്കുള്ള നിയമനത്തിന് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് നവംബർ 18 വൈകുന്നേരം 5 മണി വരെ അപേക്ഷ ഫീസ് ഒന്നുമില്ലാതെ ഓൺലൈൻ വഴി അപേക്ഷിക്കാം.
Vacancy Details
വ്യവസായ വാണിജ്യ വകുപ്പ് പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് നിലവിൽ ആകെ ഒരു ഒഴിവിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിശ്ചിത കാലയളവിലേക്ക് കയറാടിസ്ഥാനത്തിലായിരിക്കും നിയമനം.
Age Limit Details
18 വയസ്സു മുതൽ 35 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം.
Educational Qualification
ബി.ടെക്/എംബിഎ/എംസിഎ
കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ അധിക യോഗ്യത അഭികാമ്യം.
അനുഭവം:
കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ 2 വർഷത്തെ പരിചയം അഭികാമ്യം.
Salary Details
കേരള വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് റിക്രൂട്ട്മെന്റ് വഴി റിസോഴ്സ് പേഴ്സൺ ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 22000 മാസം ശമ്പളമായി ലഭിക്കും.
How to Apply?
താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ അപേക്ഷകർ 2023 നവംബർ 18 വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷകൾ സമർപ്പിക്കുക. വൈകിവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല എന്ന് നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷിക്കുന്നതിനു മുൻപ് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക.
- അപേക്ഷിക്കാനായി താഴെ Apply Now നൽകിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
- ശേഷം Proceed to Application എന്നല്ലെങ്കിൽ ക്ലിക്ക് ചെയ്യുക.
- ശേഷം വ്യക്തിഗത വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
- അതിനുശേഷം യോഗ്യത തെളിയിക്കുന്ന മുഴുവൻ വിവരങ്ങളും നൽകിയ ശേഷം സബ്മിറ്റ് ചെയ്യുക.