കേരള സംസ്ഥാന കശുമാവ് വികസന ഏജൻസിയിൽ ഫീൽഡ് അസിസ്റ്റന്റ്, കോ-ഓഡിനേറ്റർ താൽക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി ഇന്റർവ്യൂ നടത്തുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ വരുന്നുണ്ട്. ബന്ധപ്പെട്ട യോഗ്യതയുള്ളവർ താഴെ നൽകിയിരിക്കുന്ന ഡീറ്റെയിൽസ് വായിച്ചുനോക്കി ഇന്റർവ്യൂവിന് ഹാജരാവുക.
Vacancy Details
കേരള സംസ്ഥാന കശുമാവികസന ഏജൻസി പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ വരുന്നുണ്ട്. കോ- ഓർഡിനേറ്റർ പോസ്റ്റിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്.
ഫീഡ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് വടക്കൻ മേഖലയിൽ തൃശ്ശൂർ-2, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓരോ ഒഴിവ് വീതവുമാണ് ഉള്ളത്. തെക്കൻ മേഖലയിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓരോ ഒഴിവു വീതം.
Educational Qualification
1. ഫീൽഡ് അസിസ്റ്റന്റ്: VHSE അഗ്രികൾച്ചർ/ ഡിപ്ലോമ ഇൻ അഗ്രികൾച്ചർ/ തത്തുല്യ യോഗ്യത.
2. കോ- ഓർഡിനേറ്റർ: കൃഷിയോ, കൃഷിയുമായി ബന്ധപ്പെട്ട അനുബന്ധ മേഖലകളിലോ കുറഞ്ഞത് പത്ത് വർഷം പ്രവർത്തിപരിചയമുള്ള സൂപ്പർവൈസറി കേഡറിൽ ജോലി ചെയ്ത ബിരുദധാരികൾ.
Salary Details
കേരള സംസ്ഥാന കശുമാവ് വികസന ഏജൻസി റിക്രൂട്ട്മെന്റ് വഴി ഫീൽഡ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 675 രൂപ ദിവസ വേതന നിരക്കിൽ കൂലി ലഭിക്കും.
കോ- ഓർഡിനേറ്റർ പോസ്റ്റിലേക്ക് 25,000 രൂപ ശമ്പളവും 5000 രൂപ ട്രാവൽ അലവൻസായും ലഭിക്കും.
How to Apply?
ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് യോഗ്യതയുള്ള വടക്കൻ മേഖലയിലെ ഉദ്യോഗാർത്ഥികൾക്ക് 2023 നവംബർ 21ന് PWD റസ്റ്റ് ഹൗസ് കോഴിക്കോട് വച്ചും തെക്കൻ മേഖലയിലെ അഭിമുഖം 2023 നവംബർ 30 ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കൊല്ലത്ത് വച്ചും രാവിലെ 10 മണിക്ക് നടക്കുന്നതാണ്.
കോ- ഓർഡിനേറ്റർ പോസ്റ്റിലേക്ക് യോഗ്യതയുള്ളവർക്ക് വേണ്ടി 2023 നവംബർ 21ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കോഴിക്കോട് ഗവൺമെന്റ് റസ്റ്റ് ഹൗസിൽ വച്ച് ഇന്റർവ്യൂ നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ലഭിക്കും.